ബൈരക്കുപ്പ: കര്‍ണാടക അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നും വയനാട് ജില്ലയിലൂടെ വന്‍തോതില്‍ കഞ്ചാവ് കേരളത്തിലേക്ക് കടത്തിക്കൊണ്ടുവരുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ കര്‍ണ്ണാടക അതിര്‍ത്തിഗ്രാമങ്ങളായ ബൈരക്കുപ്പ, മച്ചൂര്‍ ഭാഗങ്ങളില്‍ കേരള - കര്‍ണ്ണാടക എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധന നടത്തി. പരിശോധനയില്‍ ഒരു കിലോയോളം കഞ്ചാവുമായി മധ്യവയസ്‌കനെ പിടികൂടി. ബൈരക്കുപ്പ വടക്കന്‍മാളം സ്വാമി (57) യാണ് പിടിയിലായത്. പരിശോധനക്ക് മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ സജിത് ചന്ദ്രന്‍, എച്ച്.ഡി കോട്ട റേഞ്ച് എക്‌സൈസ് ഇന്‍സ്പക്ടര്‍ ഗീത, വയനാട് എക്‌സൈസ് ഇന്റലിജന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ഇന്‍സ്‌പെക്ടര്‍ സുനില്‍ എം.കെ, മാനന്തവാടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വി.കെ മണികണ്ഠന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
A middle-aged man was caught with about a kilo of ganja.