മുഴുവന്‍ സമയ തൊഴിലധിഷ്ഠിത/ പ്രവൃത്തിപര/ സാങ്കേതിക കോഴ്സുകളില്‍ പഠിക്കുന്ന വിമുക്തഭടന്‍മാരുടെ ആശ്രിതരായ മക്കള്‍/ ഭാര്യ എന്നിവര്‍ക്കുള്ള പ്രൊഫഷണല്‍ കോഴ്സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കോഴ്സില്‍ പ്രവേശനം നേടുന്ന സമയത്ത് മക്കളുടെ പ്രായം 25 വയസ് കവിയരുത്. കാപ്പിറ്റേഷന്‍ ഫീ നല്‍കി കോഴ്സില്‍ പ്രവേശനം നേടിയവരും മറ്റു സ്‌കോളര്‍ഷിപ്പുകള്‍/ കോഴ്സ് ഫീസില്‍ ഇളവ് എന്നിവ ലഭിക്കുന്നവരും ഈ സ്‌കോളര്‍ഷിപ്പിന് അര്‍ഹരല്ല.
പൂരിപ്പിച്ച അപേക്ഷ ഒക്ടോബര്‍ 31നകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷാ ഫോറവും മറ്റു വിശദ വിവരങ്ങളും ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0497 2700069.
Applynow