ബാലസൗഹൃദ പഞ്ചായത്തിൻ്റെ ഭാഗമായി വോളിബോൾ പരിശീലനം സംഘടിപ്പിച്ചു

By | Saturday February 15th, 2020

SHARE NEWS

 

പേരാവൂർ   :  ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന ബാലസൗഹൃദ പഞ്ചായത്തിൻ്റെ ഭാഗമായി വോളിബോൾ പരിശീലനം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോയി ഉദ്ഘാടനം ചെയ്തു. ഷീബാ ബാബു അധ്യക്ഷത വഹിച്ചു. എൽസമ്മ ഡൊമിനിക്ക്. വി ഗീത .ഡാർലി ടോമി, സെബാസ്റ്റ്യൻ ജോർജ് ,കെ ജെ സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് സൗജന്യമായി ബോളിബോൾ ഫുട്ബോൾ യോഗ കളരി എന്നീ ഇനങ്ങളിലും നീന്തൽ പരിശീലനം നൽകുന്നുണ്ടെന്നും ഇതിനായി അഞ്ച് ലക്ഷം രൂപ പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ടെന്ന്‌ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് പ്രസിഡന്റ് ജിജി പറഞ്ഞു. പട്ടികജാതി പട്ടിക വർഗത്തിൽ പെട്ട കുട്ടികൾക്ക് തുടികൊട്ടും പരിശീലനം നൽകുന്നുണ്ടെന്നും ജിജിജോയ് പറഞ്ഞു.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read