കണ്ണൂർ സർവ്വകലാശാല ഇന്റർ ബി-എഡ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗത്തിൽ കരിമ്പം കേയീ സാഹിബ് ട്രെയിനിംഗ് കോളേജും വനിതാ വിഭാഗത്തിൽ കണ്ണൂർ സലഫി ബി-എഡ് കോളേജും ചാമ്പ്യന്മാരായി. സർസയ്യിദ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചാമ്പ്യൻഷിപ്പ് ബേബി ഷിജാൻഷാ ഉദ്ഘാടനം ചെയ്തു.
പുരുഷ വിഭാഗത്തിൽ നീലേശ്വരം മഹാത്മാ കോളേജ് രണ്ടാം സ്ഥാനവും അംബേദ്കർ കോളേജ് പെരിയ, മലബാർ കോളേജ് പേരാവൂർ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വനിതാ വിഭാഗത്തിൽ കരിമ്പം കേയീസാഹിബ് ട്രെയിനിംഗ് കോളേജ് രണ്ടാം സ്ഥാനവും മഹാത്മാ കോളേജ് നീലേശ്വരം, മാനന്തവാടി ടീച്ചർ എഡ്യൂക്കേഷൻ സെന്റർ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കേയീ സാഹിബ് ട്രെയിനിംഗ് കോളേജ് കായിക വിഭാഗം മേധാവി കെ. അബ്ദുൽ റഹ്മാൻ അധ്യക്ഷത വഹിച്ചു. സമാപന ചടങ്ങിൽ കെ. ബീന, ശരീഫ നൗഫീന, സി.കെ. അഫീല എന്നിവർ പങ്കെടുത്തു. കേയീസാഹിബ് ട്രെയിനിംഗ് കോളേജ് ആതിഥ്യമരുളിയ ചാമ്പ്യൻഷിപ്പിൽ കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിൽ നിന്നായി 12 - ടീമുകൾ വീതം പങ്കെടുത്തു.
Kannur University Inter B-Ed Badminton Championship