ഇരിട്ടി: ഇരിട്ടിയിലെ ആദ്യകാല വാച്ച് വ്യാപാര സ്ഥാപന യുടമയും ആദ്യകാല വ്യാപാരിയുമായിരുന്ന നേരിയമ്പറമ്പിൽ തോമസ് ജോർജ് (82) അങ്ങാടിക്കടവിലെ ആദ്യകാല കുടിയേറ്റ കർഷകരായ പരേതരായ നേരിയ മ്പറമ്പിൽ ജോർജിൻ്റെയും മറിയത്തിൻ്റെയും മകനാണ്.ഇരിട്ടിയിലെ ആദ്യ വാച്ച് വ്യാപാരസ്ഥാപനമായിരുന്ന ജോജോ വച്ച് കമ്പനി, ഇരിട്ടി ക്രിസ്ത്യൻ പള്ളിക്കു മുൻവശത്തായി പ്രവർത്തിച്ചിരുന്ന ജോജി ടൈംസ് എന്നീ വാച്ച് വ്യാപാര സ്ഥാപന യുടമയായിരുന്നു. 40വർഷത്തിലധികമായി ഇരിട്ടിയിൽ വ്യാപാരിയായിരുന്ന തോമസ് ജോർജ് വ്യാപാര സംഘടനാ രംഗത്തും സാംസ്ക്കാരിക മേഖലയിലും ആദ്യകാലത്തെ സജീവ പ്രവർത്തകനും സംഘാടകനുമായിരുന്നു. ഇരിട്ടിയിലെ ആദ്യകാല കലാ സംസ്ക്കാരിക സംഘടനയായ ഇരിട്ടി കലാക്ഷേത്രത്തിൻ്റെ സ്ഥാപകരിൽ പ്രധാനിയാണ്. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് എറണാകുളം കോത മംഗലത്ത് മകൻ്റെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ഭാര്യ: അച്ചാമ്മ തോമസ് (കല്ലറയ്ക്കൽ കുടുംബാംഗം)മക്കൾ: ജോജി തോമസ് ( സിനിമാ പിന്നണി ഗായകൻ, സംഗീതസംവിധായകൻ),അമ്പിളി തോമസ് (ബയോടെക്നോളജിസ്റ്റ്, യു.എസ്.എ), മരുമക്കൾ: ജെയിംസ് (സോഫ്റ്റ് വെയർ എഞ്ചിനീയർ (യുഎസ്എ), ബൈജി ജോജി (ഡബ്ബിംഗ് ആർട്ടിസ്റ്റ് ) സഹോദരങ്ങൾ: ആലീസ് (എറണാകുളം), പരേതരായ ജോസഫ്, മാത്യു, ജോയൽ, ലൂസി.സംസ്കാരം: വ്യാഴാഴ്ച പകൽ 12 മണിക്ക് ഏറണാകുളം കോതമംഗലം കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ
iritty merchant died