മലപ്പുറം: പാണ്ടിക്കാട് പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച യുവാവ് മരിച്ചു. പന്തല്ലൂര്‍ സ്വദേശി മൊയ്തീന്‍കുട്ടി (36)യാണ് സ്വകാര്യ ആശുപത്രിയില്‍വെച്ച് മരിച്ചത്. സ്റ്റേഷനിലെത്തിയ മൊയ്തീന്‍കുട്ടി കുഴഞ്ഞുവീണ് മരിച്ചതാണെന്നാണ് പോലീസിന്റെ പ്രതികരണം.
കഴിഞ്ഞദിവസം നടന്ന പന്തല്ലൂർ വേലയ്ക്കിടെ സംഘർഷമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് മൊയ്‌തീൻകുട്ടിയെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. എന്നാൽ, സ്റ്റേഷനിലെത്തിയ മൊയ്‌തീൻകുട്ടി കുഴഞ്ഞുവീണു. തുടർന്ന് പോലീസ് യുവാവിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം, പോലീസ് മർദനമാണ് യുവാവിൻ്റെ മരണത്തിന് കാരണമായതെന്നാണ് ബന്ധുക്കളുടെ ആരോപണം. എന്നാൽ, മൊയ്തീൻകുട്ടിക്ക് ഹൃദയസംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങളുള്ളതായി ഡോക്ടർമാർ പ്രതികരിച്ചു. നേരത്തെയുള്ള മെഡിക്കൽ റിപ്പോർട്ടുകളിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ശരീരത്തിൽ മർദിച്ച പാടുകളില്ലെന്നും ഡോക്ടർമാർ പറഞ്ഞു.
The young man called in for questioning died