#kannur l ഇഡി മുഖ്യമന്ത്രിയെ ജയിലിലാക്കാത്തത് എന്തുകൊണ്ട്? 24 മണിക്കൂറും മുഖ്യമന്ത്രി തന്നെ ആക്രമിക്കുന്നു: രാഹുൽ ഗാന്ധി

#kannur l ഇഡി മുഖ്യമന്ത്രിയെ ജയിലിലാക്കാത്തത് എന്തുകൊണ്ട്? 24 മണിക്കൂറും മുഖ്യമന്ത്രി തന്നെ ആക്രമിക്കുന്നു: രാഹുൽ ഗാന്ധി
Apr 18, 2024 03:53 PM | By veena vg

 കണ്ണൂര്‍: കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഹുൽ ഗാന്ധി. എന്തുകൊണ്ടാണ് കേരള മുഖ്യമന്ത്രിക്ക് ഒന്നും സംഭവിക്കാത്തതെന്നും അദ്ദേഹത്തെ ഇഡി എന്താണ് ചോദ്യം ചെയ്യാത്തതെന്നും രാഹുൽ ഗാന്ധി ചോദിച്ചു. അദ്ദേഹം എന്താണ് ജയിലിലാകാത്തത്? മുഖ്യമന്ത്രി 24 മണിക്കൂറും എന്നെ ആക്രമിക്കുകയാണ്. ഈ നിലപാട് ആശ്ചര്യകരമാണ്. ബിജെപിക്കെതിരെ ആശയ പോരാട്ടം നടത്തുന്നു എന്ന് പിണറായി പറയുന്നു. എന്നാൽ അദ്ദേഹത്തിനെതിരെ ബിജെപി ഒന്നും ചെയ്യുന്നില്ല.

ആരെങ്കിലും ബിജെപിയെ ആക്രമിച്ചാൽ ബിജെപി 24 മണിക്കൂറും അവരുടെ പുറകേ ആയിരിക്കും അന്വേഷണ ഏജൻസികളെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപിയെ എങ്ങനെ അസ്വസ്ഥപ്പെടുത്താം എന്നാണ് താൻ ഓരോ ദിവസവും ആലോചിക്കുന്നത്. പാർലമെന്റിലേക്ക് പോകുമ്പോൾ ബിജെപി എം പിമാർ ഇയാൾ ഞങ്ങളെ അസ്വസ്ഥപെടുത്തുന്നു എന്ന് പറയും. അതിനു ഞാൻ വലിയ വില കൊടുക്കേണ്ടി വരുന്നുണ്ട്. ബിജെപി മാധ്യമങ്ങളെ ഉപയോഗിച്ച് എന്നെ വേട്ടയാടുകയാണ്. ലോക്സഭാ അംഗത്വം എടുത്തുകളഞ്ഞു. ഇ ഡി ചോദ്യം ചെയ്തു. ഔദ്യോഗിക വസതിയിൽ നിന്ന് പുറത്താക്കി. ആ വൃത്തികെട്ട വീട് വേണ്ടെന്ന സന്തോഷമാണ് എനിക്ക് തോന്നിയത്. ഈ രാജ്യത്ത് തനിക്ക് ലക്ഷക്കണക്കിന് വീടുകളുണ്ടെന്നും രാഹുൽ പറഞ്ഞു.

ഭരണഘടനയെ കുറിച്ച് ചർച്ച ചെയ്യേണ്ടി വരുന്ന രാജ്യത്തെ ആദ്യ തെരഞ്ഞെടുപ്പാണിതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഒരു പാർട്ടിയും ചെയ്യാത്തത് ബിജെപി ചെയ്യുകയാണ്. ഭാഷ അടിച്ചേൽപ്പിച്ച് ബിജെപി ഓരോ കേരളീയനെയും അപമാനിക്കുന്നു. മലയാള ഭാഷയിൽ മലയാളിയുടെ ചരിത്രവും എല്ലാ വികാരങ്ങളുമുണ്ട്. മലയാളം സംസാരിക്കേണ്ട എന്ന് പറയുമ്പോൾ ഏത് ഭാഷയിൽ കേരളം അതിന്റെ ചരിത്രം പറയും? കേരളത്തിലെ ദോശയും തമിഴ്നാട്ടിലെ ദോശയും വ്യത്യസ്തമാണെന്ന് മോദി മനസ്സിലാക്കണം. തമിഴ്നാടിന്റെ ചരിത്രം മനസ്സിലാക്കാതെ അവിടുത്തെ ദോശ ഇഷ്ടമാണെന്ന് മാത്രം മോദി പറയുന്നു. ഇന്ത്യയുടെ അടിസ്ഥാന ആശയം നശിപ്പിക്കാൻ മോദിക്ക് കഴിയില്ല. താൻ ഭാരത് ജോഡോ യാത്ര നടത്തി 4000 കി മി നടന്നു. അതിന്റെ മുട്ടുവേദന ഇപ്പോഴുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Kannur rahulghandhi

Next TV

Related Stories
അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് പദ്ധതി

May 1, 2024 05:21 AM

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് പദ്ധതി

അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ് പദ്ധതി...

Read More >>
ബോര്‍ഡുകളും ഫ്‌ളക്‌സുകളും ഒരാഴ്ചക്കകം നീക്കം ചെയ്യണം

May 1, 2024 05:17 AM

ബോര്‍ഡുകളും ഫ്‌ളക്‌സുകളും ഒരാഴ്ചക്കകം നീക്കം ചെയ്യണം

ബോര്‍ഡുകളും ഫ്‌ളക്‌സുകളും ഒരാഴ്ചക്കകം നീക്കം...

Read More >>
കെല്‍ട്രോണില്‍ ടീച്ചേഴ്‌സ് ട്രെയിനിങ് കോഴ്‌സുകള്‍

May 1, 2024 05:14 AM

കെല്‍ട്രോണില്‍ ടീച്ചേഴ്‌സ് ട്രെയിനിങ് കോഴ്‌സുകള്‍

കെല്‍ട്രോണില്‍ ടീച്ചേഴ്‌സ് ട്രെയിനിങ്...

Read More >>
മീഡിയ അക്കാദമി പി ജി ഡിപ്ലോമ: മെയ് 15 വരെ അപേക്ഷിക്കാം

May 1, 2024 05:08 AM

മീഡിയ അക്കാദമി പി ജി ഡിപ്ലോമ: മെയ് 15 വരെ അപേക്ഷിക്കാം

മീഡിയ അക്കാദമി പി ജി ഡിപ്ലോമ: മെയ് 15 വരെ...

Read More >>
കറണ്ട് കട്ടാകാൻ ADMS സംവിധാനം, തകര്‍ന്നാൽ രാജ്യം തന്നെ ഇരുട്ടിൽ; ജീവനക്കാരെ ശത്രുവായി കാണരുതെന്ന് കെഎസ്ഇബി

May 1, 2024 05:00 AM

കറണ്ട് കട്ടാകാൻ ADMS സംവിധാനം, തകര്‍ന്നാൽ രാജ്യം തന്നെ ഇരുട്ടിൽ; ജീവനക്കാരെ ശത്രുവായി കാണരുതെന്ന് കെഎസ്ഇബി

കറണ്ട് കട്ടാകാൻ ADMS സംവിധാനം, തകര്‍ന്നാൽ രാജ്യം തന്നെ ഇരുട്ടിൽ; ജീവനക്കാരെ ശത്രുവായി കാണരുതെന്ന്...

Read More >>
ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കൺവെൻഷൻ

May 1, 2024 04:53 AM

ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കൺവെൻഷൻ

ആൾ കേരള ടൈലേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ...

Read More >>
Top Stories










News Roundup