കാർഗിൽ യുദ്ധവിജയത്തിൻ്റെ സ്മരണ പുതുക്കി ജീവൻ ബലിയർപ്പിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചു

കാർഗിൽ യുദ്ധവിജയത്തിൻ്റെ സ്മരണ പുതുക്കി ജീവൻ ബലിയർപ്പിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചു
Jul 26, 2024 05:02 PM | By Remya Raveendran

തളിപ്പറമ്പ് : കാർഗിൽ യുദ്ധവിജയത്തിൻ്റെ ഇരുപത്തിയഞ്ചാം വാർഷികത്തിൽ വിവിധ ഭാഗങ്ങളിൽ യുദ്ധവിജയ സ്മരണ പുതുക്കുകയും ജീവൻ ബലിയർപ്പിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു.

തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാതയില്‍ ഇ.ടി.സി കിലയ്ക്ക് സമീപം കാര്‍ഗില്‍ സ്‌ക്വയറിലെ കാര്‍ഗില്‍ സ്തൂപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. സംസ്ഥാനപാതയിൽ ഇ.ടി.സി കിലയ്ക്ക് സമീപത്തെ കാർഗിൽ സ്തൂപം. കരിമ്പം ഉദയ സ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തിലാണ് എല്ലാവർഷവും ഇവിടെ കാർഗിൽ വിജയദിനാചരണം നടത്താറുള്ളത്.

കാർഗിൽ വിജയത്തിൻ്റെ ഇരുപത്തിയഞ്ചാം വാർഷിക വേളയിൽ ഇത്തവണയും സമുചിതമായി പരിപാടി സംഘടിപ്പിച്ചു. പുഷ്പാര്‍ച്ചനയും മധുര പലഹാര വിതരണവും നടന്നു.

സംഘം ഭാരവാഹികളായ ഇ. സുരേഷ്ബാബു, പി. അശോകൻ, എം.വി വേണുഗോപാൽ, പി. കുഞ്ഞിരാമന്‍ എന്നിവർ നേതൃത്വം നൽകി. വിമുക്തഭടന്മാരുടെ സംഘടനാ പ്രതിനിധിയായി പി.വി സുരേഷ് കുമാർ, ശിവശങ്കരൻ, പി. നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സ്തൂപം സ്ഥാപിച്ച് 25 വർഷവും കാർഗിൽ സ്മരണ പുതുക്കുവാനും സ്തൂപം സംരക്ഷിക്കുവാനും വിമുക്ത ഭടൻമാരും സമൂഹത്തിൻ്റെ എല്ലാ മേഖലയിലുള്ളവരുടെയും സഹായം ഉണ്ടായിരുന്നു. കാര്‍ഗിലില്‍ രാജ്യത്തിന് നഷ്ടമായ 527 ധീര ജവാന്‍മാര്‍ക്ക് പ്രണാമങ്ങള്‍ അര്‍പ്പിച്ച് ആ ഓര്‍മ്മ പുതുക്കുന്നതിനോടൊപ്പം, അതിര്‍ത്തിയില്‍ രാജ്യത്തിന്റെ സുരക്ഷയ്ക്കായി അഹോരാത്രം കഷ്ടപ്പെടുന്ന സൈനീകര്‍ക്ക് അഭിവാദ്യങ്ങളുമര്‍പ്പിച്ചു.

സംഘം മെമ്പർമാരും വിമുക്ത ഭടൻമാരും നാട്ടുകാരും പങ്കെടുത്തു. കണ്ണൂർ ജില്ല എക്സ് സർവീസ് മെൻ മൾട്ടിപർപ്പസ് കോ-ഓപ്പറേറ്റിവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കാർഗിൽ വിജയ് ദിവസ് ആഘോഷിച്ചു. തളിപ്പറമ്പ് ബ്രാഞ്ചിൻ്റെ കാർഗിൽ സ്തൂപത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.

മുത്തേടത്ത് ഹൈസ്കൂളിലെ എൻസിസി കെയർടേക്കർ മിഥിലാജ് മാഷിൻറെ നേതൃത്വത്തിൽ എൻസിസി കേഡറ്റുകൾ മാർച്ച് പാസ്റ്റും സല്യൂട്ടും സ്വീകരിച്ചു.

സംഘം വൈസ് പ്രസിഡൻറ് എക്സ് ഹവിൽദാർ കെ നരേന്ദ്രൻ നമ്പ്യാർ,സംഘംസെക്രട്ടറി സി വി ധനലക്ഷ്മി,ബ്രാഞ്ച് മാനേജർ നവീൻ ഡയറക്ടർ ബോർഡ് അംഗങ്ങൾ ജീവനക്കാർ എന്നിവർ പങ്കെടുത്തു.

Cargilwar

Next TV

Related Stories
കേളകം ശാന്തിഗിരിയിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസ് നിർത്തലാക്കിയിട്ട് മാസങ്ങൾ: പുനരാരംഭിക്കാത്തതിൽ ജന രോഷം

Sep 7, 2024 10:28 PM

കേളകം ശാന്തിഗിരിയിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസ് നിർത്തലാക്കിയിട്ട് മാസങ്ങൾ: പുനരാരംഭിക്കാത്തതിൽ ജന രോഷം

കേളകം ശാന്തിഗിരിയിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസ് നിർത്തലാക്കിയിട്ട് മാസങ്ങൾ: പുനരാരംഭിക്കാത്തതിൽ ജന രോഷം...

Read More >>
മടപ്പുരച്ചാൽ വേളാങ്കണ്ണിമാതാ ദേവാലയത്തിൽ വിശുദ്ധകുർബാനയും, വചനസന്ദേശവും നടന്നു

Sep 7, 2024 10:14 PM

മടപ്പുരച്ചാൽ വേളാങ്കണ്ണിമാതാ ദേവാലയത്തിൽ വിശുദ്ധകുർബാനയും, വചനസന്ദേശവും നടന്നു

മടപ്പുരച്ചാൽ വേളാങ്കണ്ണിമാതാ ദേവാലയത്തിൽ വിശുദ്ധകുർബാനയും, വചനസന്ദേശവും...

Read More >>
നടൻ വിനായകൻ ഹൈദരാബാദിൽ പൊലീസ് കസ്റ്റഡിയിൽ

Sep 7, 2024 10:04 PM

നടൻ വിനായകൻ ഹൈദരാബാദിൽ പൊലീസ് കസ്റ്റഡിയിൽ

നടൻ വിനായകൻ ഹൈദരാബാദിൽ പൊലീസ്...

Read More >>
സി പി എം നൂഞ്ഞേരി ബ്രാഞ്ച് സമ്മേളനം നടന്നു

Sep 7, 2024 09:06 PM

സി പി എം നൂഞ്ഞേരി ബ്രാഞ്ച് സമ്മേളനം നടന്നു

സി പി എം നൂഞ്ഞേരി ബ്രാഞ്ച് സമ്മേളനം നടന്നു...

Read More >>
പോലീസ് - ക്രിമിനൽ മാഫിയ ബന്ധത്തിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി

Sep 7, 2024 09:00 PM

പോലീസ് - ക്രിമിനൽ മാഫിയ ബന്ധത്തിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി

പോലീസ് - ക്രിമിനൽ മാഫിയ ബന്ധത്തിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് പോലീസ് സ്റ്റേഷൻ മാർച്ച്...

Read More >>
'സഹപാഠിക്കൊരു സ്നേഹവീട്' കേളകത്ത് നാളെ താക്കോൽ ദാനം

Sep 7, 2024 08:46 PM

'സഹപാഠിക്കൊരു സ്നേഹവീട്' കേളകത്ത് നാളെ താക്കോൽ ദാനം

'സഹപാഠിക്കൊരു സ്നേഹവീട്' കേളകത്ത് നാളെ താക്കോൽ...

Read More >>
Top Stories