---
title: "വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി ഏലപ്പീടിക :വയനാടൻ മലഞ്ചെരുവിലെ സുഖവാസ കേന്ദ്രം."
english_title: "Elapeetika is a favorite destination for tourists: a comfortable resort on the slopes of Wayanad. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/150260/elapeetika-is-a-favorite-destination-for-tourists-a-comfortable-resort-on-the-slopes-of-wayanad"
published_at: "2023-10-01T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651939e897978_ms_kerala_(59).jpg"
keywords: []
---

# വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി ഏലപ്പീടിക :വയനാടൻ മലഞ്ചെരുവിലെ സുഖവാസ കേന്ദ്രം.

> **Lead Summary:** **കേളകം:** മഞ്ഞണിഞ്ഞ മാമലകൾ നിറഞ്ഞ കണിച്ചാർ പഞ്ചായത്തിലെ ഏലപ്പീടികയുടെ ദൃശ്യഭംഗി നുകരാൻ വിനോദ സഞ്ചാരികളുടെ പ്രവാഹം വയനാട് ജില്ലയുമായി അതിർത്തി പങ്കിടുന്ന ഏലപ്പീടിക തലശേരി-ബാവലി അന്തർ സംസ്ഥാന പാതയോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. മലകളും അരുവികളും ധാരാളം പക്ഷിമൃഗാദികളും ഉള്ള ഈ പ്രദേശം സമുദ്രനിരപ്പിൽനിന്ന് ഏകദേശം 1000 മീറ്റർ ഉയരത്തിലാണ് . കണ്ണൂരിന്റെ പലഭാഗങ്ങളും അറബിക്കടലും ഇവിടെനിന്ന് മനോഹരമായി കാണാം.തലശേരി-വയനാട് സംസ്ഥാനപാതയിൽനിന്ന് ഒരു കിലോമീറ്റർ മാറി വയനാട് ചുരത്തിന്റെ അടിവാരത്ത് സ്ഥിതിചെയ്യുന്ന പ്രദേശത്തെ വെള്ളച്ചാട്ടം കാണാനും ധാരാളം വിനോദസഞ്ചാരികൾ എത്തുന്നുണ്ട്.

## Article Content

**കേളകം:** മഞ്ഞണിഞ്ഞ മാമലകൾ നിറഞ്ഞ കണിച്ചാർ പഞ്ചായത്തിലെ ഏലപ്പീടികയുടെ ദൃശ്യഭംഗി നുകരാൻ വിനോദ സഞ്ചാരികളുടെ പ്രവാഹം വയനാട് ജില്ലയുമായി അതിർത്തി പങ്കിടുന്ന ഏലപ്പീടിക തലശേരി-ബാവലി അന്തർ സംസ്ഥാന പാതയോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. മലകളും അരുവികളും ധാരാളം പക്ഷിമൃഗാദികളും ഉള്ള ഈ പ്രദേശം സമുദ്രനിരപ്പിൽനിന്ന് ഏകദേശം 1000 മീറ്റർ ഉയരത്തിലാണ് . കണ്ണൂരിന്റെ പലഭാഗങ്ങളും അറബിക്കടലും ഇവിടെനിന്ന് മനോഹരമായി കാണാം.തലശേരി-വയനാട് സംസ്ഥാനപാതയിൽനിന്ന് ഒരു കിലോമീറ്റർ മാറി വയനാട് ചുരത്തിന്റെ അടിവാരത്ത് സ്ഥിതിചെയ്യുന്ന പ്രദേശത്തെ വെള്ളച്ചാട്ടം കാണാനും ധാരാളം വിനോദസഞ്ചാരികൾ എത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/150260/elapeetika-is-a-favorite-destination-for-tourists-a-comfortable-resort-on-the-slopes-of-wayanad)