കാലടി: മലയാറ്റൂരിൽ മാതൃസഹോദരന്റെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം. മേലെക്കുടി വീട്ടിൽ ടിന്റോ ടോമി (28) ആണ് മരിച്ചത്. യുവാവിന്റെ അമ്മയുടെ സഹോദരനാണ് ആക്രമണത്തിന് പിന്നിൽ. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തെന്നാണ് വിവരം. കോടനാട് പാലത്തിൽ വച്ചാണ് യുവാവിനെ കുത്തിയത്. പാലത്തിന് സമീപം ടിന്റോ ബജിക്കട നടത്തിയിരുന്നു. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
The young man's stabbing by his maternal uncle ends tragically.