2,000 രൂപ കൈക്കൂലി വാങ്ങവേ ഡോക്ടർ വിജിലന്‍സ് പിടിയില്‍.

 2,000 രൂപ കൈക്കൂലി വാങ്ങവേ ഡോക്ടർ വിജിലന്‍സ് പിടിയില്‍.
Oct 3, 2023 10:15 PM | By shivesh

തിരുവനന്തപുരം : 2,000 രൂപ കൈക്കൂലി വാങ്ങവേ ഡോക്ടർ വിജിലന്‍സ് പിടിയില്‍. കാസർഗോഡ് ജനറൽ ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.വെങ്കിടഗിരിയ3ണ് 2,000 രൂപ കൈക്കൂലി വാങ്ങവെ ഇന്ന് വിജിലൻസ് പിടിയിലായത്.

കാസർഗോഡ് സ്വദേശിയായ പരാതിക്കാരന്റെ ഹെറണിയയുടെ ചികിത്സക്കായി ഇക്കഴിഞ്ഞ ജൂലൈ മാസം കാസർഗോഡ് ജനറൽ ആശുപത്രിയിലെ ജനറൽ സർജനെ കണ്ടു. അദ്ദേഹം ഓപ്പറേഷന് നിർദേശിക്കുകയും, അനസ്തേഷ്യ ഡോക്ടറായ ഡോക്ടർ വെങ്കിടഗിരിയെ കണ്ട് തീയതി വാങ്ങിവരാൻ ആവശ്യപ്പെട്ടു.

തുടർന്ന് പരാതിക്കാരൻ അനസ്തേഷ്യ ഡോക്ടറായ ഡോക്ടർ വെങ്കിടഗിരിയെ കണ്ടപ്പോൾ അടുത്തെങ്ങും ഒഴിവില്ലെന്നും ഡിസംബർ മാസത്തിൽ ഓപ്പറേഷൻ ചെയ്യാമെന്ന് അറിയിക്കുകയും ചെയ്തു.

ഇക്കഴിഞ്ഞ ദിവസം അസഹ്യമായ വേദനകാരണം ഓപ്പറേഷൻ നേരത്തെ ആക്കുന്നതിലേക്ക് വീണ്ടും ഡോക്ടർ വെങ്കിടഗിരിയെ കണ്ടപ്പോൾ നേരത്തെ ഓപ്പറേഷൻ നടത്തണമെങ്കിൽ 2,000 രൂപ കൈക്കൂലി വേണമെന്ന് ആവശ്യപ്പെട്ടു.

പരാതിക്കാരൻ ഈവിവരം വിജിലൻസ് വടക്കൻ മേഖലാ പൊലീസ് സൂപ്രണ്ട് പ്രജീഷ്തോട്ടത്തിലിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം കാസർഗോഡ് വിജിലൻസ് യൂനിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വി.കെ. വിശ്വംഭരൻ നായരുടെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി ഇന്ന് വൈകീട്ട് 6:30 ഓടെ കാസർഗോഡ് പുതിയ ബസ് സ്റ്റാൻഡിന് സമീപമുള്ള ഡോക്ടർ വെങ്കിടഗിരിയുടെ വീട്ടിൽവച്ച് 2,000 രൂപ പരാതിക്കാരനിൽ നിന്നും കൈക്കൂലി വാങ്ങവെ വിജിലൻസ് സംഘം കൈയോടെ പിടികൂടി.

അറസ്റ്റ് ചെയ്ത പ്രതിയെ തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കും.

Vigilance arrests doctor for taking Rs 2,000 bribe.

Next TV

Related Stories
സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്

May 9, 2025 09:27 AM

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം...

Read More >>
ജമ്മുവിൽ പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം തകർത്തു

May 9, 2025 08:19 AM

ജമ്മുവിൽ പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം തകർത്തു

ജമ്മുവിൽ പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം...

Read More >>
അപേക്ഷ ക്ഷണിച്ചു

May 9, 2025 06:09 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
ബിസിസിപിഎന്‍ കോഴ്‌സ്

May 9, 2025 06:06 AM

ബിസിസിപിഎന്‍ കോഴ്‌സ്

ബിസിസിപിഎന്‍...

Read More >>
ഗേറ്റ് അടച്ചിടും

May 9, 2025 05:59 AM

ഗേറ്റ് അടച്ചിടും

ഗേറ്റ്...

Read More >>
നിയുക്ത കെപിസിസി പ്രസിഡണ്ട് അഡ്വ: സണ്ണി ജോസഫിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് മണത്തണയിൽ പ്രകടനം

May 8, 2025 09:56 PM

നിയുക്ത കെപിസിസി പ്രസിഡണ്ട് അഡ്വ: സണ്ണി ജോസഫിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് മണത്തണയിൽ പ്രകടനം

നിയുക്ത കെപിസിസി പ്രസിഡണ്ട് അഡ്വ: സണ്ണി ജോസഫിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് മണത്തണയിൽ...

Read More >>
News Roundup