തലപ്പുഴ കമ്പമലയില്‍ ഉന്നത പോലീസ് സംഘം സന്ദര്‍ശനം നടത്തി

തലപ്പുഴ കമ്പമലയില്‍ ഉന്നത പോലീസ് സംഘം സന്ദര്‍ശനം നടത്തി
Oct 7, 2023 10:06 PM | By shivesh

തലപ്പുഴ: നിരന്തരമായ സായുധ  മാവോവാദികളുടെ സാന്നിധ്യമുണ്ടാവുകയും, അക്രമ സ്വഭാവം പ്രകടിപ്പിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ തലപ്പുഴ കമ്പമലയില്‍ ഉന്നത പോലീസ് സംഘം സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

ക്രമസമാധാനത്തിന്റെ ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍,ഉത്തരമേഖല ഐ.ജി. കെ. സേതുരാമന്‍, കണ്ണൂര്‍ റെയ്ഞ്ച്  ഡി.ഐ.ജി. തോംസണ്‍ ജോസ്, ജില്ലാ പോലീസ് മേധാവി പദംസിങ്, അഡീഷണല്‍ എസ്.പി വിനോദ് പിള്ള ഡിവൈ.എസ്.പിമാരായ എന്‍.ഒ. സിബി, ടി.എന്‍. സജീവ്, പി.എല്‍. ഷൈജു എന്നിവരരടങ്ങുന്ന സംഘമാണ് കമ്പമല സന്ദര്‍ശിച്ചത്.

ഇന്ന് 12.45-ഓടെ തലപ്പുഴ സ്റ്റേഷനിലെത്തി പ്രത്യേക യോഗം ചേര്‍ന്നതിന് ശേഷമാണ് കമ്പമലയിലേക്ക് പോയത്. 1.15-ഓടെ കമ്പമലയിലെത്തിയ എ.ഡി.ജി.പി അര മണിക്കൂറോളം ഇവിടെ ചെലവഴിച്ചു. മാവോവാദികള്‍ നാശം വരുത്തിയ വനം വികസന കോര്‍പ്പറേഷന്‍ മാനന്തവാടി ഡിവിഷണല്‍ മാനേജരുടെ ഓഫീസിലേക്കാണ് എ.ഡി.ജി.പി  ആദ്യം പോയത്. തുടര്‍ന്ന് തൊഴിലാളികളുമായി സംസാരിച്ചു. കഴിഞ്ഞ ദിവസം മാവോവാദികള്‍ ക്യമറ തകര്‍ത്ത സ്ഥലവും എ.ഡി.ജി.പി സന്ദര്‍ശിച്ചു. 

തൊഴിലാളികളുമായി സംസാരിച്ചതായും മാവോവാദി സാന്നിധ്യവുമായി ബന്ധപ്പെട്ട് പോലീസ് ശക്തമായ നടപടി സ്വീകരിച്ചതായും എ.ഡി.ജി.പി പറഞ്ഞു. ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കാനുള്ള ഇടപെടല്‍ പോലീസ്  നടത്തിയിട്ടുണ്ട്.  മാവോവാദികളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാനുള്ള എല്ലാ നടപടികളും പോലീസ് സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.

Top police team visited Thalapuzha Kambamala

Next TV

Related Stories
Top Stories










News Roundup