മണത്തണ: കഴിഞ്ഞ ദിവസം മണത്തണയിൽ നിര്യാതനായ മുതിർന്ന ആർ എസ് എസ് പ്രവർത്തകൻ പി പി ചന്ദ്രന് അനുശോചനം അറിയിച്ച് ആർ എസ് എസ് സർസംഘചാലക് മോഹൻ ഭഗവത്. ഈയടുത്ത് അന്തരിച്ച ബി ജെ പിയുടെ മുതിർന്ന നേതാവ് പി പി മുകുന്ദന്റെ അനുജനാണ് പി പി ചന്ദ്രൻ. പി പി ചന്ദ്രന്റെ മകൻ കിഷൻ ചന്ദിനെ നേരിട്ട് ഫോൺ ചെയ്താണ് അനുശോചനം അറിയിച്ചത്. പി പി മുകുന്ദന്റെ വീട്ടിൽ നേരിട്ടെത്തണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നതെന്നും എന്നാൽ മുൻകൂട്ടി തീരുമാനിച്ച പരിപാടികൾക്കിടയിൽ അതിന് സാധിക്കുന്നില്ലെന്നും ആർ എസ് എസ് സർസംഘചാലക് അറിയിക്കുകയായിരുന്നു.
RSS leader Mohan Bhagwat condoled the demise of PP Chandran/ pp mukundan