മണത്തണ: മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എം ആർ മുരളി പുഴക്കൽ മടപ്പുര മുത്തപ്പൻ ക്ഷേത്രം സന്ദർശിച്ചു. ക്ഷേത്രത്തിലെ ശാസ്തപ്പൻ ദൈവത്തിൻറെ പുനപ്രതിഷ്ഠ ചടങ്ങുകളിൽ പങ്കെടുക്കാനാണ് ദേവസ്വം ബോർഡ് പ്രസിഡണ്ട് എത്തിയത്. കൊട്ടിയൂർ ക്ഷേത്രത്തിന്റെ ഉപക്ഷേത്രമാണ് പുഴക്കൽ മടപ്പുര മുത്തപ്പൻ ക്ഷേത്രം. കാഞ്ഞിരപ്പുഴയ്ക്ക് കുറുകെ ഒരു പാലം എന്ന നാട്ടുകാരുടെ ഏറെ കാലത്തെ ആവശ്യം നിവേദനമായി എം ആർ മുരളിയ്ക്ക് നൽകി.
അതിപുരാതനമായ ഈ ക്ഷേത്രം സംസ്ഥാന പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷേത്ര പുനരുദ്ധാരണ വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുവാൻ വേണ്ട കാര്യങ്ങൾ ചെയിതു തരണമെന്ന് നാട്ടുകാർക്ക് വേണ്ടി ആഘോഷ കമ്മിറ്റി അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് ഉറപ്പുനൽകിയ പ്രസിഡണ്ട് കൊട്ടിയൂർ ദേവസ്വത്തിന്റെ എൻജിനീയറിനോട് ഒരു എസ്റ്റിമേറ്റ് തയ്യാറാക്കി നിവേദനത്തോടൊപ്പം മലബാർ ദേവസ്വം ബോർഡിൻറെ കോഴിക്കോടുള്ള ഓഫീസിൽ എത്തിച്ചു കൊടുക്കുവാനും നിർദ്ദേശിച്ചിട്ടുണ്ട്. കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ സി സുബ്രഹ്മണ്യൻ നായർ, എക്സിക്യൂട്ടിവ് ഓഫീസർ നാരായണൻ എന്നിവരും ദേവസ്വം ബോർഡ് പ്രസിഡണ്ടിനൊപ്പം ഉണ്ടായിരുന്നു.
mr murali visited puzhakkal madappura muthappan temple manathana