കൊട്ടിയൂർ ദേവസ്വം ഉപക്ഷേത്രമായ മണത്തണ കുണ്ടേൻ മഹാവിഷ്ണുക്ഷേത്രത്തിൽ നമസ്കാര മണ്ഡപത്തിന്റെ ഉത്തരം വെപ്പ് ചടങ്ങും,ശിൽപിയേയും ചിത്രകാരനെയും ആദരിക്കലും നടന്നു.
ഉദ്ഘാടനം പ്രശസ്ത ചിത്രകാരനും പ്രഭാഷകനുമായ കെ കെ മാരാർ നിർവഹിച്ചു.
കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ സി സുബ്രഹ്മണ്യം നായർ ആധ്യക്ഷത വഹിച്ചു. പ്രശസ്ത ചിത്രകാരൻ കെ എം ശിവകൃഷ്ണൻ,
തിട്ടയിൽ നാരായണൻ നായർ,ആക്കൽ ദാമോദരൻ നായർ, വിനയകുമാർ മണത്തണ എന്നിവർ പ്രസംഗിച്ചു. കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ നാരായണൻ സ്വാഗതം പറഞ്ഞു. പരിപാടിയിൽ മ്യൂറൽ ചിത്രകാരൻ ബബീഷ് മുരളി,ചിത്രകാരൻ രാജീവൻ പാറപ്പുറം എന്നിവരെ ആദരിച്ചു.കെ സി പ്രശാന്ത് നന്ദി പറഞ്ഞു.
Mananthana kunden kshetram