---
title: "#Manathana | മണത്തണ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നടപ്പന്തൽ സമർപ്പണവും വിളക്കു പൂജയും നടന്നു"
english_title: "Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/163993/manathana"
published_at: "2023-11-21T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655c7c60824b0_Picsart_23-11-21_15-06-50-691.png"
keywords: []
---

# #Manathana | മണത്തണ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നടപ്പന്തൽ സമർപ്പണവും വിളക്കു പൂജയും നടന്നു

> **Lead Summary:** **മണത്തണ**: സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നടപ്പന്തൽ സമർപ്പണവും വിളക്കു പൂജയും നടന്നു. തന്ത്രി മുരളീകൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലാണ് ചടങ്ങ് നടന്നത്. ദീപസ്തംഭം തെളിയിച്ചു കൊണ്ടായിരുന്നു നടപ്പന്തൽ സമർപ്പണം. തുടർന്നായിരുന്നു വിളക്ക് പൂജ. മണത്തണ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര കാർമ്മികൻ കെ സി ഹേമന്തകുമാർ വിളക്ക് പൂജയ്ക്ക് നേതൃത്വം നൽകി.

## Article Content

**മണത്തണ**: സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നടപ്പന്തൽ സമർപ്പണവും വിളക്കു പൂജയും നടന്നു. തന്ത്രി മുരളീകൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലാണ് ചടങ്ങ് നടന്നത്. ദീപസ്തംഭം തെളിയിച്ചു കൊണ്ടായിരുന്നു നടപ്പന്തൽ സമർപ്പണം. തുടർന്നായിരുന്നു വിളക്ക് പൂജ. മണത്തണ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര കാർമ്മികൻ കെ സി ഹേമന്തകുമാർ വിളക്ക് പൂജയ്ക്ക് നേതൃത്വം നൽകി.

നടപ്പന്തൽ സമർപ്പണത്തിന്റെ ഭാഗമായി നിരവധി വിശേഷാൽ പൂജകളും ക്ഷേത്രത്തിൽ നടന്നു. കൊട്ടിയൂർ ദേവസ്വം ചെയർമാനും ക്ഷേത്രം ട്രസ്റ്റിയുമായ കെ സി സുബ്രഹ്മണ്യൻ നായർ ഉൾപ്പെടെ സന്നിഹിതരായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/163993/manathana)