കേളകം : യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ കേളകം യൂണിറ്റിന്റെ ഒന്നാം വാർഷികാഘോഷവും കുടുംബ സംഗമവും അവാർഡ് നൈറ്റും കോമഡിഷോയും ഡിസംബർ മൂന്നിന് ഞായറാഴ്‌ച വൈകിട്ട് 5.00 മണിക്ക് നടക്കുമെന്ന് യൂനിറ്റ് പ്രസിഡണ്ട് കൊച്ചിൻ രാജൻ, ജനറൽ സിക്രട്ടറി സജി ജോസഫ് , ജോ.സെക്രട്ടറി സൈജു ഗുജറാത്തി, ജേക്കബ് ചോലമറ്റം എന്നിവർ കേളകത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഒന്നാം വാർഷികാഘോഷവും കുടുംബ സംഗമവും ചടങ്ങ് യൂനിറ്റ് പ്രസിഡണ്ട് കൊച്ചിൻ രാജൻ്റെ അദ്യക്ഷതയിൽ അഡ്വ.സണ്ണി ജോസഫ് എം.എൽ.എ ഉൽഘാടനം ചെയ്യും. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് മുഖ്യാതിഥിയായിരിക്കും. പുതിയ മെമ്പർമാർക്ക് സ്വീകരണവും, സർട്ടിഫിക്കറ്റ് വിതരണവും യു.എം.സി സംസ്ഥാന സിക്രട്ടറി ടി.എഫ്.സെബാസ്റ്റ്യൻ നിർവ്വഹിക്കും.
യൂനിറ്റ് ക്ഷേമനിധി ഉൽഘാടനം യു.എം.സി. ജില്ലാ വൈസ് പ്രസിഡണ്ട് കെ.എം ബഷീർ നിർവ്വഹിക്കും. വാർഡ് മെമ്പർ സുനിത രാജു, കേളകം പോലീസ് സ്‌റ്റേഷൻ ഹൗസ് ഓഫീസർ ജാൻസി മാത്യു, ജില്ലാ വൈസ് പ്രസിഡണ്ട് ടി.പി.ഷാജി, കേളകം ബിൽഡിംഗ് അസോസിയേഷൻ പ്രസിഡണ്ട് പി.കെ.മോഹനൻ തുടങ്ങിയവർ സംസാരിക്കും. ചടങ്ങിൽ 16 പ്രശസ്തവ്യക്തികളെ ആദരിക്കും. യൂനിറ്റ് രക്ഷാധികാരി ഷിനോജ് നരിത്തൂക്കിൽ സ്വാഗതവും, സജി ജോസഫ് നന്ദി പറയും. തുടർന്ന് രാത്രി ഏഴ് മണിക്ക് കൈരളി ടി.വി മിമിക്സ് 2010 വിന്നേഴ്സ് ഏഷ്യ നെറ്റ്, കേമഡി എക്സ്പ്രസ് ഫെയിംസ് ഷൈജു, മഹേഷ് എന്നിവർ അണിനിരക്കുന്ന കോമഡി മെഗാഷോ നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.
Kelakam