വലിയപറമ്പ് : മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കടൽതീരത്തിന് ഹരിത കവചം പദ്ധതിയിൽ 50000 കാറ്റാടി തൈകൾ നട്ട് പരിപാലിച്ച് വരുന്ന വലിയ പറമ്പ പഞ്ചായത്തിലെ ഏഴാം വാർഡിൽ പഞ്ചായത്ത് പ്രസിഡണ്ടിന്റെ സ്വന്തക്കാരന്റെ സ്ഥലത്തിന് അടുത്തുള്ള തൈകളും അതിന്റെ സംരക്ഷണത്തിന് വേണ്ടി സ്ഥാപിച്ച മെടഞ്ഞുവച്ച ഓലകൊട്ടയും പിഴുതെടുത്ത് തീയിട്ട് നശിപ്പിച്ചു.
പ്രസിഡന്റിന്റെ ഒത്താശയോടെയാണ് ഈ കൃത്യം നടത്തിയതെന്ന് തൊഴിലുറപ്പ് തൊഴിലാളികൾ ആരോപിക്കുന്നത്. കടൽ ക്ഷോഭിക്കുന്ന സമയത്ത് ഏറ്റവും കൂടുതൽ പ്രയാസം അനുഭവിക്കുന്ന പഞ്ചായത്ത് കൂടിയാണ് വലിയ പറമ്പ്.
കാറ്റാടി മരങ്ങൾ കടൽ ഏറ്റത്തിൽ ഒരു പരിധി വരെ വെള്ളത്തെ പ്രതിരോധിക്കാൻ സഹായകരമാണ്. പ്രസിഡന്റിന്റെ മൗനാനുവാദം ആണ് ഈ പ്രവർത്തിക്ക് പിന്നിലെന്ന തൊഴിലാളികളുടെ ആരോപണം ഏറെ വിവാദങ്ങൾക്ക് വഴി വെക്കുകയാണ്.
ഇതിനെതിനെ പഞ്ചായത്തിൽ പരാതി നൽകിയതായി തൊഴിലാളികൾ അറിയിച്ചു.
Distroyed