6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: പത്മകുമാറും കുടുംബവും അറസ്റ്റിൽ

6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: പത്മകുമാറും കുടുംബവും അറസ്റ്റിൽ
Dec 2, 2023 12:30 PM | By sukanya

കൊല്ലം: കൊല്ലത്തെ ആറ് വയസുളള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ചാത്തന്നൂർ സ്വദേശിയായ പത്മകുമാറിനെയും കുടുംബത്തെയും അറസ്റ്റ് ചെയ്തു. മാമ്പള്ളികുന്നം കവിതരാജിൽ കെ ആർ പത്മകുമാർ ( 52), ഭാര്യ എം ആർ അനിതകുമാരി (45), മകൾ പി. അനുപമ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇവര്‍ മൂന്ന് പേരെയും തെങ്കാശിയിൽ വെച്ചാണ് ഇന്നലെ പൊലീസ് പിടികൂടിയത്. പ്രതികളെ എ ആര്‍ ക്യാമ്പിൽ നിന്നും പൂയപ്പള്ളി സ്റ്റേഷനിലേക്ക് മാറ്റും. വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന പത്മകുമാര്‍ കുടുംബത്തിനൊപ്പം ചേര്‍ന്ന് നടത്തിയ പ്ലാൻ ആയിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോകലെന്നാണ് വിവരം.

പദ്മകുമാര്‍ ലോൺ ആപ്പിൽ നിന്നും വായ്പയെടുത്തിരുന്നു. ക്രഡിറ്റ് കാർഡ് വഴിയും പണമിടപാട് നടത്തി. ഈ വായ്പകളെല്ലാം തീര്‍ക്കാൻ പണം കിട്ടാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം. ആറു വയസുകാരിയായ കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സമയത്ത് ഒപ്പമുണ്ടായിരുന്നു സഹോദരന്റെ കൈയിൽ പദ്മകുമാറും സംഘവും ഭീഷണി കത്ത് നൽകിയിരുന്നു. പണം നൽകിയാൽ കുട്ടിയെ വിട്ടുനൽകുമെന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. എന്നാൽ സഹോദരൻ കുറിപ്പ് വാങ്ങിയില്ല. കുറിപ്പ് കാറിനുള്ളിൽ തന്നെ വീണു. ഇവിടെ മുതലാണ് പദ്മകുമാറിന്റെ പ്ലാനുകൾ പാളിത്തുടങ്ങിയത്. കുട്ടിയെ താമസിപ്പിക്കുന്ന ഇടത്തിലെത്തി ടിവി വെച്ചപ്പോഴേക്കും നാട് മുഴുവൻ സംഭവമുറിഞ്ഞെന്നും ഇനി രക്ഷയില്ലെന്നും വ്യക്തമായി. ഇതോടെയാണ് കുട്ടിയെ ഉപേക്ഷിച്ച് കടന്നത്.


Kollam

Next TV

Related Stories
ചോർച്ച വ്യാപകം: ചോദ്യക്കടലാസിന് ഡിജിറ്റൽ പൂട്ടിടാൻ വിദ്യാഭ്യാസ വകുപ്പ്

Dec 22, 2024 11:16 AM

ചോർച്ച വ്യാപകം: ചോദ്യക്കടലാസിന് ഡിജിറ്റൽ പൂട്ടിടാൻ വിദ്യാഭ്യാസ വകുപ്പ്

ചോർച്ച വ്യാപകം: ചോദ്യക്കടലാസിന് ഡിജിറ്റൽ പൂട്ടിടാൻ വിദ്യാഭ്യാസ...

Read More >>
നാട്ടിലേക്കുള്ള യാത്രയിൽ കോഴിക്കോട് സ്വദേശിയായ സൈനികനെ കാണാതായെന്ന് പരാതി

Dec 22, 2024 11:05 AM

നാട്ടിലേക്കുള്ള യാത്രയിൽ കോഴിക്കോട് സ്വദേശിയായ സൈനികനെ കാണാതായെന്ന് പരാതി

നാട്ടിലേക്കുള്ള യാത്രയിൽ കോഴിക്കോട് സ്വദേശിയായ സൈനികനെ കാണാതായെന്ന്...

Read More >>
വള്ളിത്തോട് ടൗണിൽ വാഹനാപകടം

Dec 22, 2024 10:19 AM

വള്ളിത്തോട് ടൗണിൽ വാഹനാപകടം

വള്ളിത്തോട് ടൗണിൽ...

Read More >>
അവധിക്കാല യാത്രാ ദുരിതം: കേരളത്തിന് 10 സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു

Dec 22, 2024 09:47 AM

അവധിക്കാല യാത്രാ ദുരിതം: കേരളത്തിന് 10 സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു

അവധിക്കാല യാത്രാ ദുരിതം: കേരളത്തിന് 10 സ്പെഷ്യൽ ട്രെയിനുകൾ...

Read More >>
ബ്ലഡ്‌ ഡോണേഴ്സ് കേരള സ്നേഹസംഗമം ഇന്ന്

Dec 22, 2024 09:14 AM

ബ്ലഡ്‌ ഡോണേഴ്സ് കേരള സ്നേഹസംഗമം ഇന്ന്

ബ്ലഡ്‌ ഡോണേഴ്സ് കേരള സ്നേഹസംഗമം ഇന്ന്...

Read More >>
ശബരിമല മണ്ഡല പൂജ; തങ്കയങ്കി ഘോഷയാത്ര ഇന്ന്

Dec 22, 2024 09:02 AM

ശബരിമല മണ്ഡല പൂജ; തങ്കയങ്കി ഘോഷയാത്ര ഇന്ന്

ശബരിമല മണ്ഡല പൂജ; തങ്കയങ്കി ഘോഷയാത്ര...

Read More >>
News Roundup