ന്യൂഡല്‍ഹി: മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ നവമാധ്യമങ്ങളില്‍ രാഹുല്‍ ഗാന്ധിക്കെതിരേ ട്രോള്‍ മഴ. ബിജെപിയുടെ നവമാധ്യമ കൂട്ടായ്മകളിലാണ് രാഹുലിനെതിരേ പരിഹാസം ചൊരിയുന്നത്.
നരേന്ദ്ര മോദിയെ നേരിടാൻ കരുത്തുള്ള നേതാവല്ല രാഹുല്‍ എന്നാണ് പ്രധാന പരിഹാസം. രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മോദിയെ ദുശകുനം എന്ന് രാഹുല്‍ വിശേഷിപ്പിച്ചതും ട്രോളുകള്‍ക്ക് കാരണമായിട്ടുണ്ട്.
ഹിന്ദി ഹൃദയ ഭൂമിയിലെ മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞത് രാഹുലിനും കേന്ദ്ര നേതൃത്വത്തിനും കനത്ത തിരിച്ചടിയാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രൂപീകരിച്ച ഇന്ത്യാ മൂന്നണിയുടെ ഭാവിയും ഇതോടെ ചോദ്യം ചെയ്യപ്പെടും.
Rahul gandhi