പാലക്കാട്: നാല് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തുവരുന്നതിനിടെ കോണ്‍ഗ്രസിനെതിരേ വിമര്‍ശനവുമായി മന്ത്രി മുഹമ്മദ് റിയാസ്. രാജസ്ഥാനിലും ഛത്തീസ്ഗഡിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് പരാജയപ്പെടാന്‍ കാരണം പാര്‍ട്ടിക്കുളളിലെ തമ്മിലടിയാണെന്ന് റിയാസ് വിമര്‍ശിച്ചു.
വര്‍ഗീയതക്കെതിരെ മതനിരപേക്ഷ കാഴ്ചപ്പാട് തുടരാന്‍ കോണ്‍ഗ്രസിന് കഴിയാത്ത സ്ഥിതിയാണുളളത്. ഇനിയെങ്കിലും തോല്‍വിയില്‍ നിന്ന് കോണ്‍ഗ്രസ് പാഠം ഉള്‍കൊള്ളണമെന്നും റിയാസ് പ്രതികരിച്ചു.
Minister riyas