അമിതവിലയ്ക്ക് മരുന്നുകളും വാക്‌സിനുകളും; മൃഗാശുപത്രികളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

അമിതവിലയ്ക്ക് മരുന്നുകളും വാക്‌സിനുകളും; മൃഗാശുപത്രികളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന
Dec 6, 2023 06:54 PM | By shivesh

തിരുവനന്തപുരം: സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിന് കീഴിലെ മൃഗാശുപത്രികളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ഓപ്പറേഷന്‍ വെറ്റ്‌സ്‌ക്യാന്‍ എന്ന പേരിലാണ് സംസ്ഥാനത്തെ 56 മൃഗാശുപത്രികളില്‍ പരിശോധന നടത്തുന്നത്. രാവിലെ 11 മണിക്ക് ആരംഭിച്ചതാണ് പരിശോധനകള്‍. 

ഡോക്ടര്‍മാര്‍ കൂടിയ വിലയ്ക്ക് മരുന്നുകളും വാക്‌സിനുകളും നല്‍കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.എറണാകുളം ജില്ലയില്‍ എട്ട്, കോട്ടയം അഞ്ച്, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ നാല് വീതവും മറ്റുജില്ലകളില്‍ മൂന്നുവീതവും മൃഗാശുപത്രികളിലാണ് പരിശോധന നടക്കുന്നത്. ചില ഡോക്ടര്‍മാര്‍ സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് മരുന്നുകളും വാക്‌സിനുകളും വാങ്ങി ഉപഭോക്താക്കള്‍ക്ക് കൂടിയ വിലയ്ക്ക് വില്‍ക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.

ചില മൃഗാശുപത്രികളിലെ ഡോക്ടര്‍മാര്‍ ഡ്യൂട്ടി സമയത്തും സ്വകാര്യ പ്രാക്ടീസ് നടത്തിവരുന്നതായും, ചില ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ വിതരണം ചെയ്യുന്ന മരുന്നുകളും വാക്‌സിനുകളും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതായി വ്യാജമായി രജിസ്റ്ററില്‍ രേഖപ്പെടുത്തിയ ശേഷം സ്വകാര്യ പ്രാക്ടീസ് നടത്തുമ്ബോള്‍ വിതരണം ചെയ്ത് പണം കൈപ്പറ്റുന്നതായും വിജിലന്‍സിന് ലഭിച്ച രഹസ്യ വിവരം ലഭിച്ചരുന്നു. ഇവ പരിശോധിക്കുന്നതിനാണ് തെരഞ്ഞെടുത്ത മൃഗാശുപത്രികളില്‍ സംസ്ഥാന വ്യാപകമായി ഒരേ സമയം മിന്നല്‍ പരിശോധന നടത്തുന്നത്.

Checking

Next TV

Related Stories
 #Camp | അനിമേഷൻ - പ്രോഗ്രാമിങ്ങ് സഹവാസ പരിശീലന ക്യാംപ്

Feb 25, 2024 01:20 PM

#Camp | അനിമേഷൻ - പ്രോഗ്രാമിങ്ങ് സഹവാസ പരിശീലന ക്യാംപ്

#Camp | അനിമേഷൻ - പ്രോഗ്രാമിങ്ങ് സഹവാസ പരിശീലന...

Read More >>
#Teacher | എൽ.പി.സ്‌കൂൾ ടീച്ചർ അഭിമുഖം 7ന്.

Feb 25, 2024 12:30 PM

#Teacher | എൽ.പി.സ്‌കൂൾ ടീച്ചർ അഭിമുഖം 7ന്.

#Teacher | എൽ.പി.സ്‌കൂൾ ടീച്ചർ അഭിമുഖം...

Read More >>
പാലക്കാട് ലോറിയും വാനും കൂട്ടിയിടിച്ച് അപകടം: രണ്ട് പേർക്ക് ദാരുണാന്ത്യം

Feb 25, 2024 11:30 AM

പാലക്കാട് ലോറിയും വാനും കൂട്ടിയിടിച്ച് അപകടം: രണ്ട് പേർക്ക് ദാരുണാന്ത്യം

പാലക്കാട് ലോറിയും വാനും കൂട്ടിയിടിച്ച് അപകടം: രണ്ട് പേർക്ക്...

Read More >>
ഗതാഗതം നിരോധിച്ചു

Feb 25, 2024 06:43 AM

ഗതാഗതം നിരോധിച്ചു

ഗതാഗതം...

Read More >>
ഡോക്ടര്‍, ഫാര്‍മസിസ്റ്റ് നിയമനം

Feb 25, 2024 06:37 AM

ഡോക്ടര്‍, ഫാര്‍മസിസ്റ്റ് നിയമനം

ഡോക്ടര്‍, ഫാര്‍മസിസ്റ്റ്...

Read More >>
നാടന്‍ പാട്ട് മത്സരം; അപേക്ഷ ക്ഷണിച്ചു

Feb 25, 2024 06:33 AM

നാടന്‍ പാട്ട് മത്സരം; അപേക്ഷ ക്ഷണിച്ചു

നാടന്‍ പാട്ട് മത്സരം; അപേക്ഷ...

Read More >>
News Roundup