പായം പഞ്ചായത്തിൽ ഊർജ്ജ സംരക്ഷണത്തിന്റെ ഭാഗമായി വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്നു

പായം പഞ്ചായത്തിൽ ഊർജ്ജ സംരക്ഷണത്തിന്റെ ഭാഗമായി വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്നു
Dec 6, 2023 08:16 PM | By shivesh

ഇരിട്ടി  നവകേരളം കർമ്മ പദ്ധതി 2 - ഹരിതകേരളം മിഷന്റെ നെറ്റ് സീറോ കാർബ്ബൺ കേരളം പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പായം പഞ്ചായത്തിൽ ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങൾ നടന്നു വരുന്നു. പഞ്ചായത്തിൽ 298 ഊർജ്ജ സംരക്ഷണ ക്ലാസ്സുകൾ ഇതുവരെയായി നടത്തി യിട്ടുണ്ട്. തുടർന്നുളള പ്രവർത്തനങ്ങളുടെ ഭാഗമായി അനർട്ടിന്റെയും കെഎസ്.ഇ.ബി.യുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്ന തിനായി ഗുണഭോകൃത് സംഗമം നടത്തി.

 പതിനെട്ടു വാർഡുകളിലും നടക്കുന്ന ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നടത്തിയ ഗുണഭോകൃത് സംഗമം പായം പഞ്ചായത്ത് പ്രസിഡന്റ് പി.രജനി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. അനർട്ട് എഞ്ചിനീയർ മുഹമ്മദ് റാഷിദ് പദ്ധതി വിശദീകരിച്ചു. കനറാ ബേങ്ക് മാനേജർ സുബിൻ. ഫീൽഡ് ഓഫീസർ ഐശ്വര്യ,കെ.എസ് ഇ ബി സീനിയർ സൂപ്രണ്ട് ബബി. കിളിയന്തറ ബേങ്ക് അക്കൗണ്ടന്റ് സുഭാഷ് രാജൻ, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ ജയപ്രകാശ് പന്തക്ക പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരായ ജെസ്സി പി എൻ , മുജീബ് കുഞ്ഞിക്കണ്ടി, വി. പ്രമീള എന്നിവർ സംസാരിച്ചു. 

ജനപ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ, വിവിധ സ്ഥാപനങ്ങളിലെ പ്രതിനിധികൾ, വീട്ടുകാർ എന്നിവർ പരിപാടിയിൽ പങ്കാളികളായി.

  .

Solar

Next TV

Related Stories
കൊട്ടിയൂർ വൈശാഖ മഹോത്സവം: ദൈവത്തെ കാണൽ ചടങ്ങ് നടത്തി

May 9, 2025 10:20 AM

കൊട്ടിയൂർ വൈശാഖ മഹോത്സവം: ദൈവത്തെ കാണൽ ചടങ്ങ് നടത്തി

കൊട്ടിയൂർ വൈശാഖ മഹോത്സവം,ദൈവത്തെ കാണൽ ചടങ്ങ്...

Read More >>
സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്

May 9, 2025 09:27 AM

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം...

Read More >>
ജമ്മുവിൽ പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം തകർത്തു

May 9, 2025 08:19 AM

ജമ്മുവിൽ പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം തകർത്തു

ജമ്മുവിൽ പാക് ഡ്രോണുകൾ ഇന്ത്യൻ സൈന്യം...

Read More >>
അപേക്ഷ ക്ഷണിച്ചു

May 9, 2025 06:09 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
ബിസിസിപിഎന്‍ കോഴ്‌സ്

May 9, 2025 06:06 AM

ബിസിസിപിഎന്‍ കോഴ്‌സ്

ബിസിസിപിഎന്‍...

Read More >>
ഗേറ്റ് അടച്ചിടും

May 9, 2025 05:59 AM

ഗേറ്റ് അടച്ചിടും

ഗേറ്റ്...

Read More >>
Entertainment News