കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്നത് അവഗണനയല്ല പ്രതികാരമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജൻ. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട അവകാശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിഷേധിക്കുകയാണ്. ഇത് സംസ്ഥാനത്തെ ദുര്‍ബലമാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ഇതരകക്ഷികള്‍ ഭരിക്കുന്ന സര്‍ക്കാരുകള്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. ബിജെപിയെ അകറ്റിനിര്‍ത്തുന്ന ഇടതുപക്ഷം ഭരിക്കുന്ന കേരളത്തെയാണ് ഇവര്‍ പ്രധാന ശത്രുവായി കാണുന്നത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇതിനെതിരേ പ്രതികരിക്കുന്നില്ല. സംസ്ഥാനത്തിന്‍റെ പ്രധാന വരുമാനമായ പെട്രോള്‍ ഡീസല്‍ നികുതി 62 ലക്ഷം പേര്‍ക്ക് ക്ഷേമ പെൻഷനുകള്‍ നല്‍കാനാണ് സര്‍ക്കാര്‍ ഉപയോഗിക്കുന്നത്. മറ്റു സര്‍ക്കാരുകള്‍ ബഡ്ജറ്റില്‍ വെറുതെ പ്രഖ്യാപനങ്ങള്‍ നടത്തുന്പോള്‍ ഇവിടെ വികസനം നടപ്പിലാക്കുന്ന സര്‍ക്കാണ് ഭരിക്കുന്നതെന്നും ഇപി കൂട്ടിച്ചേര്‍ത്തു.
Ep jayarajan