ഒ ബി സി വിഭാഗത്തിലെ ബി എസ് സി നഴ്സിങ് പഠനം പൂര്‍ത്തീകരിച്ച് രണ്ട് വര്‍ഷം പൂര്‍ത്തിയായിട്ടില്ലാത്ത ഉദ്യോഗാര്‍ഥികള്‍ക്കും ബി എസ് സി നഴ്സിങ് കോഴ്സ് നാലാം വര്‍ഷം പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സുകളിൽ പരിശീലനം നേടുന്നതിന് ധനസഹായം നൽകുന്നു.
പിന്നോക്ക വിഭാഗ വികസന വകുപ്പ് നടത്തുന്ന എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാം പദ്ധതി വഴി ഐ ഇ എല്‍ ടി എസ്/ ടി ഒ ഇ എഫ് എല്‍/ഒ ഇ ടി/ എന്‍ സി എല്‍ ഇ എക്സ് എന്നീ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സുകള്‍ക്ക് പരിശീലനം നടത്തുന്നതിനാണ് ധനസഹായം.താൽപര്യമുള്ളവർ ഡിസംബര്‍ 23നകം egrantz 3.0 പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.bcdd.kerala.gov.in, www.egrantz.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0495 2377786.
Applynow