കുറുമാത്തൂർ: ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിൽ നടന്ന എസ്.എ ഫ്.ഐ പഠിപ്പ് മുടക്ക് തടഞ്ഞതുമായി ബന്ധപ്പെട്ട് നടന്ന സംഘട്ടനത്തിൽ എസ് എഫ് ഐ, എം എസ് എഫ് പ്രവർത്തകർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസടുത്തു.
എസ്.എഫ്.ഐ-എം.എസ്. എഫ് സംഘട്ടനവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തു. എം.എസ്.എഫ് പ്രവർത്തകൻ നരിക്കോട് പഞ്ചാരക്കുളം സ്വദേശി പി.എ മുഹമ്മദ് റഹീലിന്റെ പരാതിയിൽ കണ്ടാലറിയാവുന്ന അഞ്ചോളം എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെയാണ് കേസ്.
എസ്.എഫ്.ഐ പ്രവർത്തകൻ ധർമ്മശാല സ്വദേശി പി.വി അനുഗ്രഹിൻ്റെ പരാതിയിൽ കണ്ടാലറിയാവുന്ന പതിനഞ്ചോളം എം.എസ്. എഫ് പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. പ്രിൻസിപ്പലിന്റെ മുറിയിൽ നിന്നിറങ്ങിയ അനുഗ്രഹിനെ എം എസ് എഫ് പ്രവർത്തകർ മർദിച്ചുവെന്നാണ് എസ് എഫ് ഐ യുടെ പരാതി.
എന്നാൽ തളിപ്പറമ്പ് സി ഐ ടി യു ഓഫീസിലേക്ക് പിടിച്ചു കൊണ്ടുപോയി റഹീലിനെ മർദിച്ചുവെന്നാണ് എം എസ് എഫിന്റെ പരാതി.
Thaliparamba