42 ആം സംസ്ഥാന തല അത് ലറ്റിക് മീറ്റ് തലശ്ശേരിയിൽ

 42 ആം സംസ്ഥാന തല അത് ലറ്റിക് മീറ്റ്  തലശ്ശേരിയിൽ
Dec 8, 2023 01:34 PM | By Sheeba G Nair

മലയാളി മാസ്റ്റേഴ്സ് അത് ലറ്റിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന 42 ആം സംസ്ഥാന തല അത് ലറ്റിക് മീറ്റ് ശനി, ഞായർ ദിവസങ്ങളിൽ തലശ്ശേരിയിൽ നടക്കും.

ജസ്റ്റിസ് വി. ആർ.കൃഷ്ണയ്യർ സ്മാരക സിന്തറ്റിക് സ്റ്റേഡിയത്തിൽ നടത്തുന്ന മീറ്റിൽ 30 വയസ് മുതൽ 85 വയസ് വരെയുള്ള 700 ൽ പരം കായിക താരങ്ങൾ മത്സരിക്കാനെത്തുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംഘടന പ്രവർത്തിച്ചു തുടങ്ങിയ ശേഷം ആദ്യമായി തലശേരിയിൽ നടക്കുന്ന കായിക മേളയ്ക്കുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു.

450 പുരുഷന്മാരും 300 വനിതകളും ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. തലശ്ശേരിയിലെ മത്സരങ്ങളിൽ നിന്നും വിജയിക്കുന്നവർക്ക് പൂണെയിൽ നടക്കാനിരിക്കുന്ന ദേശിയ തല  അത് ലറ്റിക് മീറ്റിൽ പങ്കെടുക്കാൻ അർഹതയുണ്ടാവും.

സംസ്ഥാന തല മത്സരങ്ങളുടെ ഉത്ഘാടനം ശനിയാഴ്ച രാവിലെ 9.30 ന് കെ.പി.മോഹനൻ എം.എൽ.എ. നിർവ്വഹിക്കും. സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് എം.എസ്.ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ നഗര സഭാ ചെയർ പേഴ്സൺ കെ.എം.ജമുനാ റാണി ടീച്ചർ വിശിഷ്ടാതിഥിയായി പങ്കെടുക്കും.

ആരോഗ്യ പരിപാലനത്തിൽ കുട്ടികൾക്കും യുവാക്കൾക്കും പ്രോത്സാഹനം നൽകി വരുന്ന സർക്കാർ ഇനി മുതൽ 50 വയസ് കഴിഞ്ഞവരേയും സമാന രീതിയിൽ പരിഗണിക്കണമെന്ന് സംഘടനാ ഭാരവാഹികൾ അഭ്യർത്ഥിച്ച. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.മുകുന്ദൻ,പി.വി, നന്ദഗോപാൽ, കെ. റസാഖ്, ജില്ലാ പ്രസിഡണ്ട് സോഫിയ വിജയകുമാർ, ട്രഷറർ കെ.കെ.ഷമിൻ എന്നിവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.

Thalaseri

Next TV

Related Stories
പാതിവില തട്ടിപ്പ് കേസ്; അനന്തു കൃഷ്ണന്റെ ജാമ്യ അപേക്ഷയിൽ വിധി പറയുന്നത് മാറ്റിവെച്ചു

Feb 11, 2025 02:07 PM

പാതിവില തട്ടിപ്പ് കേസ്; അനന്തു കൃഷ്ണന്റെ ജാമ്യ അപേക്ഷയിൽ വിധി പറയുന്നത് മാറ്റിവെച്ചു

പാതിവില തട്ടിപ്പ് കേസ്; അനന്തു കൃഷ്ണന്റെ ജാമ്യ അപേക്ഷയിൽ വിധി പറയുന്നത്...

Read More >>
ലഹരി കേസ്; ഷൈൻ ടോം ചാക്കോയെ വെറുതെ വിട്ടു

Feb 11, 2025 01:57 PM

ലഹരി കേസ്; ഷൈൻ ടോം ചാക്കോയെ വെറുതെ വിട്ടു

ലഹരി കേസ്; ഷൈൻ ടോം ചാക്കോയെ വെറുതെ...

Read More >>
കോഴിക്കോട് കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി  8 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Feb 11, 2025 01:49 PM

കോഴിക്കോട് കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി 8 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കോഴിക്കോട് കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി 8 മാസം പ്രായമുള്ള കുഞ്ഞ്...

Read More >>
ഗ്രന്ഥശാലകളെ ചേർത്ത് നിർത്തി ഇരിട്ടി നഗരസഭ

Feb 11, 2025 12:39 PM

ഗ്രന്ഥശാലകളെ ചേർത്ത് നിർത്തി ഇരിട്ടി നഗരസഭ

ഗ്രന്ഥശാലകളെ ചേർത്ത് നിർത്തി ഇരിട്ടി...

Read More >>
അവാർഡ് ഏറ്റുവാങ്ങി

Feb 11, 2025 12:35 PM

അവാർഡ് ഏറ്റുവാങ്ങി

അവാർഡ്...

Read More >>
സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു

Feb 11, 2025 10:58 AM

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ് തുടരുന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ കുതിപ്പ്...

Read More >>
Top Stories