---
title: "കണ്ണൂരിൽ പോൾ ആപ്പിന്റെ സേവനം സംബന്ധിച്ചുള്ള മോക്ഡ്രിലും, ക്ലാസും സംഘടിപ്പിച്ചു"
english_title: "Kannur pol app"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/167832/kannur-pol-app"
published_at: "2023-12-08T14:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6572db7fc0089_IMG-20231208-WA0005.jpg"
keywords: []
---

# കണ്ണൂരിൽ പോൾ ആപ്പിന്റെ സേവനം സംബന്ധിച്ചുള്ള മോക്ഡ്രിലും, ക്ലാസും സംഘടിപ്പിച്ചു

> **Lead Summary:** **കണ്ണൂർ**: ജില്ലാ വനിത ശിശു വികസന വകുപ്പ്, കണ്ണൂർ റൂറൽ ജില്ലാ പോലീസ്, തളിപ്പറമ്പ് സർ സയ്യിദ് കോളേജ് എൻ എസ് എസ് യൂണിറ്റ് എന്നിവയുടെ ആദിമുഖ്യത്തിൽ പോൾ ആപ്പിന്റെ സേവനം സംബന്ധിച്ചുള്ള മോക്ഡ്രിലും,ക്ലാസും സംഘടിപ്പിച്ചു.

## Article Content

**കണ്ണൂർ**: ജില്ലാ വനിത ശിശു വികസന വകുപ്പ്, കണ്ണൂർ റൂറൽ ജില്ലാ പോലീസ്, തളിപ്പറമ്പ് സർ സയ്യിദ് കോളേജ് എൻ എസ് എസ് യൂണിറ്റ് എന്നിവയുടെ ആദിമുഖ്യത്തിൽ പോൾ ആപ്പിന്റെ സേവനം സംബന്ധിച്ചുള്ള മോക്ഡ്രിലും,ക്ലാസും സംഘടിപ്പിച്ചു.

തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ തളിപ്പറമ്പ് സി ഐ എ വി ദിനേശൻ ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ ഉള്ള അതിക്രമങ്ങൾക്കെതിരെ നടക്കുന്ന ഓറഞ്ച് ദ വേൾഡ് ക്യാംപയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

ജില്ലാ വനിത ശിശു വികസന ഓഫീസർ പി ഡീന ഭരതൻ അധ്യക്ഷത വഹിച്ചു. സീനിയർ സിവിൽ പോലീസ് ഓഫീസർ ശോഭൻ ബാബു ക്ലാസെടുത്തു. എൻ എസ് എസ് പ്രോഗാം ഓഫീസർ എൻ ബുഷ്റ, രേണുക പാറയിൽ, ടി രതീഷ്, തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/167832/kannur-pol-app)