ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രയുമായി എൻഡിഎ. ജനുവരിയിലാണ് കെ സുരേന്ദ്രന്റെ സംസ്ഥാന പദയാത്ര ആരംഭിക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള ദേശീയ നേതാക്കൾ പദയാത്രയിൽ പങ്കെടുക്കും. ലോക്‌സഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചാണ് സുരേന്ദ്രന്റെ പദയാത്ര സംഘടിപ്പിക്കുന്നത്.
ജനുവരി 21ന് പദയാത്ര ആരംഭിക്കാനാണ് ആലോചിക്കുന്നത്. ഈ മാസം 9ന് കോട്ടയത്ത് ചേരുന്ന എൻഡിഎ സംസ്ഥാന യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും.
പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ കേരളത്തിൽ ബിജെപിയുടെ ജനപിന്തുണ വർധിച്ചെന്നാണ് പാർട്ടി വിലയിരുത്തൽ തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, മാവേലിക്കര, പാലക്കാട്, തൃശ്ശൂർ മണ്ഡലങ്ങളിൽ മേൽക്കൈ നേടാനാകുമെന്ന് ബിജെപി സംസ്ഥാന നേതൃത്വം കരുതുന്നു.
കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, ജയശങ്കർ, ശോഭ കരന്തലജ അടക്കമുള്ള നേതാക്കൾക്ക് ഈ മണ്ഡലങ്ങളുടെ ചുമതല നൽകിയിട്ടുണ്ട്.
K surendran