28ാമത് രാജ്യാന്തര ചലചിത്ര മേളയ്ക്ക് തിരുവനന്തപുരത്ത് ഇന്ന് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ചലചിത്ര മേള ഉദ്ഘാടനം ചെയ്യും.
ബോളിവുഡ് താരം നാനാ പടേക്കർ ചടങ്ങിൽ മുഖ്യാതിഥിയാകും. സുഡാനിയൻ ചിത്രമായ ഗുഡ് ബൈ ജൂലിയാണ് ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കുക.
വൈകുന്നേരം ആറ് മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് ഉദ്ഘാടനം. കെനിയൻ സംവിധായിക വനൂരി കഹിയുവിനുള്ള സ്പിരിറ്റ് ഓഫ് സിനിമ അവാർഡും ഉദ്ഘാടന വേദിയിൽ വെച്ച് സമ്മാനിക്കും.
യുദ്ധവിരുദ്ധ സന്ദേശം നൽകാനാകണം എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണത്തെ ചലചിത്ര മേള നടക്കുന്നത്.
15 തീയറ്ററുകളിലായി നടക്കുന്ന മേളയിൽ 81 രാജ്യങ്ങളിൽ നിന്നുള്ള 175 സിനിമകൾ പ്രദർശിപ്പിക്കും. തടവ് ആണ് മത്സര വിഭാഗത്തിലുള്ള ഏക മലയാള ചിത്രം. പോർച്ചുഗീസ് സംവിധായിക റീത്ത അസെവെദോ ഗോമസാണ് ജൂറി ചെയർപേഴ്‌സൺ.
IFFK