---
title: "തൊണ്ടിയിൽ സെന്റ് ജോൺസ്   യുപി സ്കൂളിൽ 'ആദരം 2023 ' സംഘടിപ്പിച്ചു"
english_title: "Thondiyil "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/167873/thondiyil"
published_at: "2023-12-08T18:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6573174e17bca_IMG-20231208-WA0032.jpg"
keywords: []
---

# തൊണ്ടിയിൽ സെന്റ് ജോൺസ്   യുപി സ്കൂളിൽ 'ആദരം 2023 ' സംഘടിപ്പിച്ചു

> **Lead Summary:**  തൊണ്ടിയിൽ: സെന്റ് ജോൺസ് യുപി സ്കൂളിൽ 'ആദരം 2023' സംഘടിപ്പിച്ചു. അത് ലറ്റിക്സ്, അമ്പെയ്ത്ത്, വോളിബോൾ, ഹാൻഡ് ബോൾ, കബിഡി തുടങ്ങിയ കായിക ഇനങ്ങളിൽ മികവ് തെളിച്ച കായിക താരങ്ങളെ ആദരിച്ചു.

## Article Content

 തൊണ്ടിയിൽ: സെന്റ് ജോൺസ് യുപി സ്കൂളിൽ 'ആദരം 2023' സംഘടിപ്പിച്ചു. അത് ലറ്റിക്സ്, അമ്പെയ്ത്ത്, വോളിബോൾ, ഹാൻഡ് ബോൾ, കബിഡി തുടങ്ങിയ കായിക ഇനങ്ങളിൽ മികവ് തെളിച്ച കായിക താരങ്ങളെ ആദരിച്ചു.

'ആദരം-2023' ചടങ്ങിന്റെ ഉദ്ഘാടനവും ജേതാക്കൾക്കുള്ള ട്രോഫി വിതരണവും, ക്യാഷ് അവാർഡ് വിതരണവും പേരാവൂർ നിയോജക മണ്ഡലം എംഎൽഎ അഡ്വ : സണ്ണി ജോസഫ് നിർ വ്വഹിച്ചു.

 പിടിഎ പ്രസിഡന്റ് വിനോദ് നടുവത്താനിയിൽ ആദ്യക്ഷത വഹിച്ചു. ഇന്റർ നാഷണൽ മാസ്റ്റേഴ്സ് മീറ്റിൽ ട്രിപ്പിൾ മെഡൽ ജേതാവ് രഞ്ജിത് മാ ക്കുറ്റി, ഇന്റർ നാഷണൽ വോളിബോൾ താരം നിക്കോളാസ് ചാക്കോ തോമസ്, ദേശിയ ഗെയിംസ് അമ്പെയ്ത്ത് മെഡൽ ജേതാവ് ദശരഥ് രാജഗോപാൽ, ദേശിയ വോളിബോൾ താരങ്ങൾ ആയ കെ എസ്  സോളമൻ, ജെസ്‌വിൻ മാത്യു,അഭിഷേക് ബിജു ജോസഫ്, ദേശിയ കബിഡി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയ ശിവനന്ദ കാക്കര, കബിഡി സംസ്ഥാന മെഡൽ ജേതാക്കൾ ആയ ആനിയ ജോസഫ്, നിൽമിയ വിനോദ്, റിസ ഫാത്തിമ സംസ്ഥാന ഹാൻഡ്‌ബോൾ മെഡൽ ജേതാക്കൾ ആയ മാനസി മനോജ്‌, റന ഫാത്തിമ സംസ്ഥാന കബിഡി ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത മുഹമ്മദ്‌ ബുജ്യർ സംസ്ഥാന വോളിബോൾ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ മുഹമ്മദ് സാഹിദ് മാൾട്ടി ടാലന്റ് വേൾഡ് റെക്കോഡ് സ്വന്തമാക്കിയ ഹന്ന റോസ് റിജോ എന്നിവരെ  ആദരിച്ചു.

വാർഡ് മെമ്പർമാരായ രാജു ജോസഫ്, ബാബു കോഴിക്കാടൻ, മദർ പിടിഎ  പ്രസിഡന്റ് ഗ്ലോറി റോബിൻ, ആർച്ചറി അസോസിയേഷൻ സെക്രട്ടറി തങ്കച്ചൻ കോക്കാട്ട്, സ്റ്റാഫ് സെക്രട്ടറി നീനു ജോസഫ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/167873/thondiyil)