നവകേരള യാത്രയെ വിമര്‍ശിച്ച്‌ പോസ്റ്റ്; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കലാപാഹ്വാനത്തിന് കേസ്

നവകേരള യാത്രയെ വിമര്‍ശിച്ച്‌ പോസ്റ്റ്; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കലാപാഹ്വാനത്തിന് കേസ്
Dec 9, 2023 06:45 PM | By shivesh

പാലക്കാട്: നവകേരള യാത്രയെ വിമര്‍ശിച്ചതിന് യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ കലാപാഹ്വാനത്തിനു കേസെടുത്ത്‌ പൊലീസ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ.കെ.ഫാറൂഖിനെതിരെ തൃത്താല പൊലീസാണ് കേസെടുത്തത്. സിപിഎം നേതാക്കളുടെ പരാതിയെ തുടര്‍ന്നാണ് കേസ്. 

'ആലിബാബയും 41 കള്ളന്‍മാരും' എന്ന തലക്കെട്ടില്‍ നവകേരള ബസിന്റെ മാതൃകയിലുള്ള ചിത്രത്തോടപ്പമുള്ള പോസ്റ്റാണ് കേസിനാധാരം. 'നവകേരള സദസ്സില്‍ വന്‍ ജനക്കൂട്ടം: മുഖ്യമന്ത്രി, പോക്കറ്റടിക്കാരെയും കള്ളന്മാരെയും ആകാംക്ഷയോടെ കാണാന്‍ ജനം കൂടുന്നത് സ്വാഭാവികം' എന്നും ഫാറൂഖ് പോസ്റ്റില്‍ പറഞ്ഞു. നവകേരള യാത്ര പാലക്കാട് ജില്ലയിലേക്ക് കടക്കുന്ന സമയത്താണ് ഫാറൂഖ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. 

പോസ്റ്റില്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരേയും ബോധപൂര്‍വം കള്ളന്‍മാരായി ചിത്രീകരിക്കാന്‍ ശ്രമിച്ചെന്നാണ് സിപിഎം നേതാക്കള്‍ പരാതിയില്‍ പറയുന്നത്. പരാതി ലഭിച്ചതിനു പിന്നാലെ തൃത്താല പൊലീസ് ഫാറൂഖിനെ വിളിച്ച്‌ വിശദമായ മൊഴി രേഖപ്പെടുത്തുകയും കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

Youth Congress leader

Next TV

Related Stories
#tumor | കഴുത്തിൽ നിന്നും രണ്ട് കിലോ തൂക്കമുള്ള മുഴ നീക്കം ചെയ്തു

Feb 22, 2024 04:53 PM

#tumor | കഴുത്തിൽ നിന്നും രണ്ട് കിലോ തൂക്കമുള്ള മുഴ നീക്കം ചെയ്തു

#tumor | കഴുത്തിൽ നിന്നും രണ്ട് കിലോ തൂക്കമുള്ള മുഴ നീക്കം...

Read More >>
#payyavoor | പാട്ടരങ്ങ്  ജില്ലാതല ഉദ്ഘാടനം

Feb 22, 2024 04:22 PM

#payyavoor | പാട്ടരങ്ങ് ജില്ലാതല ഉദ്ഘാടനം

പാട്ടരങ്ങ് ജില്ലാതല...

Read More >>
#Kathirur  | കതിരൂര്‍ സൂര്യനാരായണ ക്ഷേത്രോത്സവം 26ന് തുടങ്ങും

Feb 22, 2024 04:19 PM

#Kathirur | കതിരൂര്‍ സൂര്യനാരായണ ക്ഷേത്രോത്സവം 26ന് തുടങ്ങും

#Kathirur | കതിരൂര്‍ സൂര്യനാരായണ ക്ഷേത്രോത്സവം 26ന് തുടങ്ങും...

Read More >>
#CPI  |  സി.പി.ഐ തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ  പ്രതിഷേധ കൂട്ടായ്മ

Feb 22, 2024 03:57 PM

#CPI | സി.പി.ഐ തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ

#CPI | സി.പി.ഐ തളിപ്പറമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ...

Read More >>
#kollamazheekal | അഴീക്കൽ ബീച്ചിൽ വിരുന്നെത്തി നീലമുഖി

Feb 22, 2024 03:47 PM

#kollamazheekal | അഴീക്കൽ ബീച്ചിൽ വിരുന്നെത്തി നീലമുഖി

അഴീക്കൽ ബീച്ചിൽ വിരുന്നെത്തി നീലമുഖി...

Read More >>
 #iritty | ഖരമാലിന്യ പരിപാലന പദ്ധതി ആലോചനാ യോഗം

Feb 22, 2024 03:20 PM

#iritty | ഖരമാലിന്യ പരിപാലന പദ്ധതി ആലോചനാ യോഗം

ഖരമാലിന്യ പരിപാലന പദ്ധതി ആലോചനാ...

Read More >>
Top Stories

News Roundup