കൊച്ചി: നവകേരള സദസിനിടെ സിപിഎം പ്രവര്‍ത്തകനു ക്രൂരമര്‍ദ്ദനം. തമ്മനം ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റിയംഗം റെയ്സിനാണ് മര്‍ദ്ദനമേറ്റത്. വെള്ളിയാഴ്ച കൊച്ചി മറൈൻ ഡ്രൈവില്‍നടന്ന നവകേരള സദസിനിടെയാണ് സിപിഎം പ്രവര്‍ത്തകര്‍ റെയ്സിനെ മര്‍ദ്ദിച്ചത്.
നവകേരള സദസിനിടെ ഡെമോക്രാറ്റിക് സ്റ്റുഡൻസ് അസോസിയേഷൻ പ്രതിഷേധിച്ചിരുന്നു. ഇവര്‍ പോലീസിനെതിരെയും മാധ്യമ സ്വാതന്ത്ര്യത്തെ അനുകൂലിച്ചും ലഘുലേഖകള്‍ വിതരണം ചെയ്തിരുന്നു. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിനിടെ സിപിഎം പ്രവര്‍ത്തകര്‍ ഇവരെയും മര്‍ദ്ദിച്ചിരുന്നു.
ഡെമോക്രാറ്റിക് സ്റ്റുഡൻസ് അസോസിയേഷൻ അംഗങ്ങള്‍ക്കു സമീപമാണ് താനും ഇരുന്നത്. ഇതിനിടെ ഫോണ്‍ വന്നതിനാല്‍ താൻ പുറത്തേയ്ക്ക് ഇറങ്ങിയെന്നും അപ്പോള്‍ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ ചേര്‍ന്ന് തന്നെ തടഞ്ഞ് ഫോണ്‍ പരിശോധിച്ചശേഷം വിട്ടയച്ചു. പിന്നീട് വേദിക്കു പുറത്ത് എത്തിയപ്പോള്‍ അൻപതോളം പേര്‍ ചേര്‍ന്ന് തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്നും റെയ്സ് പറഞ്ഞു.
പാര്‍ട്ടി അംഗമാണെന്നും പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും പറഞ്ഞിട്ടും മര്‍ദ്ദനം തുടര്‍ന്നുവെന്നും റെയ്സ് പറഞ്ഞു. തന്നെ ക്രൂരമായി മര്‍ദ്ദിച്ച പാര്‍ട്ടിയില്‍ ഇനി തുടരുന്നില്ലെന്നും റെയ്സ് വ്യക്തമാക്കി.
നേരത്തെ നവകേരള സദസിനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രവര്‍ത്തകരെ പലയിടങ്ങളിലും സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൂട്ടമായി മര്‍ദ്ദിച്ചിരുന്നു.
Cpm