---
title: "അരുന്ധതി റോയിക്ക് പി ഗോവിന്ദപിള്ള ദേശീയ പുരസ്കാരം"
english_title: "Arundhathi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/168120/arundhathi"
published_at: "2023-12-09T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657479d670d7a_n563853866170213193452124a3c23663191ae8083dc40c81a3826cdfb57f1d2c02b799e8ff1eba01a9ceed.jpg"
keywords: []
---

# അരുന്ധതി റോയിക്ക് പി ഗോവിന്ദപിള്ള ദേശീയ പുരസ്കാരം

> **Lead Summary:** **തിരുവനന്തപുരം:** മൂന്നാമത് പിജി ദേശീയ പുരസ്കാരം, ബുക്കര്‍ ജേതാവും എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിക്ക്. പ്രമുഖ മാര്‍ക്സിസ്റ്റ് ചിന്തകനും എഴുത്തുകാരനും വാഗ്മിയുമായ പി ഗോവിന്ദപിള്ളയുടെ സ്മരണയ്ക്കായി നല്‍കുന്ന പുരസ്കാരമാണിത്. 

## Article Content

**തിരുവനന്തപുരം:** മൂന്നാമത് പിജി ദേശീയ പുരസ്കാരം, ബുക്കര്‍ ജേതാവും എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയിക്ക്. പ്രമുഖ മാര്‍ക്സിസ്റ്റ് ചിന്തകനും എഴുത്തുകാരനും വാഗ്മിയുമായ പി ഗോവിന്ദപിള്ളയുടെ സ്മരണയ്ക്കായി നല്‍കുന്ന പുരസ്കാരമാണിത്. 

പിജിയുടെ 11ാം ചരമ വാര്‍ഷിക ദിനമായ ഈ മാസം 13നു തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും. പ്രശസ്ത മാധ്യമ പ്രവര്‍ത്തകൻ എൻ റാമാണ് പുരസ്കാരം നല്‍കുന്നത്. 

മൂന്ന് ലക്ഷം രൂപയാണ് സമ്മാനത്തുക. നേരത്തെ പ്രമുഖ അഭിഭാഷനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍, എൻ റാം എന്നിവര്‍ക്കാണ് പുരസ്കാരം ലഭിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/168120/arundhathi)