ഇരിട്ടി : ക്രിസ്തുമസ് പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി അതിർത്തികളിൽ എക്‌സൈസ് നടത്തിവരുന്ന സ്‌പെഷ്യൽ ഡ്രൈവ് പരിശോധന ശക്തം. കേരള കർണാടക അതിർത്തിയായ കൂട്ടുപുഴയിലും എക്‌സൈസ് 24 മണിക്കൂറും പരിശോധന തുടരുന്നു. ഡിസംബർ 5 മുതൽ ജനുവരി 3 വരെയാണ് പ്രത്യേക സ്‌പെഷ്യൽ ഡ്രൈവ്.
ആഘോഷങ്ങളുടെ ഭാഗമായി അതിർത്തിയിലൂടെ വ്യാപകമായി എംഡിഎംഎ പോലുള്ള ലഹരി വസ്തുക്കൾ എത്തുക പതിവാണെങ്കിലും ഇത്തവണ സ്‌പെഷ്യൽ ഡ്രൈവ് തുടങ്ങി ഒരാഴ്ച കഴിഞ്ഞിട്ടും കൂട്ടുപുഴ ചെക്പോസ്റ്റിൽ ഇതുവരെ കേസുകൾ ഒന്നും രജിസ്റ്റർ ചെയ്തിട്ടില്ല. കേരളത്തിലേക്ക് പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളും അതിർത്തിയിൽ പരിശോധനക്ക് ശേഷമാണ് ഇപ്പോൾ കടത്തിവിടുന്നത്. മുൻപ് ഓണം സ്പെഷ്യൽ ഡ്രൈവ് പരിശോധനയിൽ കുഴൽപ്പണവും, എംഡിഎംഎ, കഞ്ചാവ് തുടങ്ങിയ ലഹരിവസ്തുക്കൾ പിടിച്ചെടുത്തിരുന്നു.
Iritty