കാനം ഇനി ഓർമ്മ; കാനം രാജേന്ദ്രന് വിട നൽകി കേരളം

കാനം ഇനി ഓർമ്മ; കാനം രാജേന്ദ്രന് വിട നൽകി കേരളം
Dec 10, 2023 12:11 PM | By sukanya

   കോട്ടയം:  ''പോരാട്ടത്തിൻ നാളുകളിൽ ഞങ്ങളെയാകെ നയിച്ചവനെ... വീര സഖാവേ ധീര സഖാവേ.. ലാൽ സലാം''...മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ,  അരനൂറ്റാണ്ടിലേറെക്കാലം കൈകളിലേറ്റിയ ചെങ്കൊടി പുതച്ച്  കാനം മടങ്ങി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിട നൽകി കേരളം. പൂർണ സംസ്ഥാന ബഹുമതികളോടെ കാനത്തെ വീട്ടുവളപ്പിൽ സംസ്കാരം പൂർത്തിയായി.

സിപിഐ ജനറൽ സെക്രട്ടറി ഡി രാജ, മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ, സിപിഎം പാർട്ടികളിലെ മുതിർന്ന നേതാക്കൾ അടക്കം കാനത്തെ വീട്ടിലേക്ക് എത്തി അന്തിമോപചാരം അർപ്പിച്ചു. ലാൽസലാം വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ആയിരക്കണക്കിന് ജനങ്ങളാണ് കാനത്തെ അവസാനമായി ഒരുനോക്ക് കാണാനായി എത്തിയത്.

ഇന്നലെ ഉച്ചയോടെ തിരുവനന്തപുരത്ത് നിന്ന് കാനത്തിന്റെ മൃതശരീരവുമായി പുറപ്പെട്ട വിലാപയാത്ര ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് കാനത്തെ വീട്ടിൽ എത്തിയത്. പുലര്‍ച്ചെ ഒന്നിന് കോട്ടയം സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിനുശേഷമാണ് ഭൌതിക ശരീരം വീട്ടിലേക്ക് കൊണ്ടുവന്നത്. രാത്രി വൈകിയും എംസി റോഡിൽ പ്രധാന ജംഗ്ഷനുകളിൽ എല്ലാം കാനത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ പാർട്ടി പ്രവർത്തകരും നാട്ടുകാരുമെത്തി. 


Kottayam

Next TV

Related Stories
അപേക്ഷ ക്ഷണിച്ചു

May 9, 2025 06:09 AM

അപേക്ഷ ക്ഷണിച്ചു

അപേക്ഷ...

Read More >>
ബിസിസിപിഎന്‍ കോഴ്‌സ്

May 9, 2025 06:06 AM

ബിസിസിപിഎന്‍ കോഴ്‌സ്

ബിസിസിപിഎന്‍...

Read More >>
ഗേറ്റ് അടച്ചിടും

May 9, 2025 05:59 AM

ഗേറ്റ് അടച്ചിടും

ഗേറ്റ്...

Read More >>
നിയുക്ത കെപിസിസി പ്രസിഡണ്ട് അഡ്വ: സണ്ണി ജോസഫിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് മണത്തണയിൽ പ്രകടനം

May 8, 2025 09:56 PM

നിയുക്ത കെപിസിസി പ്രസിഡണ്ട് അഡ്വ: സണ്ണി ജോസഫിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് മണത്തണയിൽ പ്രകടനം

നിയുക്ത കെപിസിസി പ്രസിഡണ്ട് അഡ്വ: സണ്ണി ജോസഫിന് അഭിവാദ്യമർപ്പിച്ചുകൊണ്ട് മണത്തണയിൽ...

Read More >>
രാത്രിയിലും ആക്രമണം തുടർന്ന് പാകിസ്ഥാൻ; ജമ്മു വിമാനത്താവളത്തിനടുത്ത് ഡ്രോൺ ആക്രമണം, ശ്രമം തകർത്ത് സൈന്യം

May 8, 2025 09:37 PM

രാത്രിയിലും ആക്രമണം തുടർന്ന് പാകിസ്ഥാൻ; ജമ്മു വിമാനത്താവളത്തിനടുത്ത് ഡ്രോൺ ആക്രമണം, ശ്രമം തകർത്ത് സൈന്യം

രാത്രിയിലും ആക്രമണം തുടർന്ന് പാകിസ്ഥാൻ; ജമ്മു വിമാനത്താവളത്തിനടുത്ത് ഡ്രോൺ ആക്രമണം, ശ്രമം തകർത്ത്...

Read More >>
 അഡ്വ. സണ്ണി ജോസഫ് എംഎൽഎ പുതിയ കെപിസിസി പ്രസിഡണ്ട്

May 8, 2025 06:42 PM

അഡ്വ. സണ്ണി ജോസഫ് എംഎൽഎ പുതിയ കെപിസിസി പ്രസിഡണ്ട്

അഡ്വ. സണ്ണി ജോസഫ് എംഎൽഎ പുതിയ കെപിസിസി...

Read More >>
Top Stories










News Roundup