---
title: "പയ്യന്നൂരിൽ നാടൻ ബോംബ് സ്ഫോടനം: വളർത്തു നായ ചത്തു"
english_title: "Blast "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/168539/blast"
published_at: "2023-12-11T22:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6577444e8a45e_IMG-20231211-WA0027.jpg"
keywords: []
---

# പയ്യന്നൂരിൽ നാടൻ ബോംബ് സ്ഫോടനം: വളർത്തു നായ ചത്തു

> **Lead Summary:** **കണ്ണൂർ: **പയ്യന്നൂരിൽ നാടൻ ബോംബു പൊട്ടി നായ ചത്തു. നായ കടിച്ചതാണ് വൻ സ്ഫോടനത്തോടെ ബോംബു പൊട്ടാൻ കാരണമെന്ന് കരുതുന്നു. പ്രാദേശിക ആർ.എസ്.എസ് നേതാവ് അലക്കാട് ബിജുവിന്റെ വീടിനടുത്ത റോഡിൽ തിങ്കളാഴ്ച വൈകീട്ട് 3.45 ഓടെയാണ് സംഭവം. മുമ്പും ബിജുവിന്റെ വീട്ടിലും സമീപത്തും നിരവധി തവണ ബോംബു സ്ഫോടനം നടന്നിരുന്നു.സംഭവത്തിൽ ബിജുവിന് ഉൾപ്പെടെ പരിക്കേൽക്കുകയും ചെയ്തു.

## Article Content

**കണ്ണൂർ: **പയ്യന്നൂരിൽ നാടൻ ബോംബു പൊട്ടി നായ ചത്തു. നായ കടിച്ചതാണ് വൻ സ്ഫോടനത്തോടെ ബോംബു പൊട്ടാൻ കാരണമെന്ന് കരുതുന്നു. പ്രാദേശിക ആർ.എസ്.എസ് നേതാവ് അലക്കാട് ബിജുവിന്റെ വീടിനടുത്ത റോഡിൽ തിങ്കളാഴ്ച വൈകീട്ട് 3.45 ഓടെയാണ് സംഭവം. മുമ്പും ബിജുവിന്റെ വീട്ടിലും സമീപത്തും നിരവധി തവണ ബോംബു സ്ഫോടനം നടന്നിരുന്നു.സംഭവത്തിൽ ബിജുവിന് ഉൾപ്പെടെ പരിക്കേൽക്കുകയും ചെയ്തു.

സംഭവം നടന്ന ഉടൻ പെരിങ്ങോം പൊലീസ് സ്ഥലത്തെത്തി. പൊലീസ് എത്തുന്നതിന് മുമ്പ് നായയെ മറവു ചെയ്തിരുന്നു. രാത്രിയിലും പൊലീസ് സ്ഥലത്ത് ക്യാമ്പുചെയ്യുന്നുണ്ട്. പയ്യന്നൂർ ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ചൊവ്വാഴ്ച ബോംബ് സ്ക്വാഡ് പ്രദേശത്ത് തെരച്ചിൽ നടത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/168539/blast)