---
title: "വിശ്വഭാരതി കോളേജ്‌ പൂർവ്വ വിദ്യാർഥികളുടെ സംഗമം ഇരിട്ടി ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു"
english_title: "Visva-Bharati College Alumni Meet Held At Iritty Falcon Plaza Auditorium"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/172763/visva-bharati-college-alumni-meet-held-at-iritty-falcon-plaza-auditorium"
published_at: "2023-12-27T23:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658c5fd5e49c2_WhatsApp_Image_2023-12-27_at_22.26.37.jpeg"
keywords: []
---

# വിശ്വഭാരതി കോളേജ്‌ പൂർവ്വ വിദ്യാർഥികളുടെ സംഗമം ഇരിട്ടി ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു

> **Lead Summary:** ഇരിട്ടി: വിശ്വഭാരതി കോളേജ്‌ 1999-2001 ഡിഗ്രി ബാച്ചിന്റെ സംഗമം ഇരിട്ടി ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. അന്നത്തെ കോളേജ് പ്രിൻസിപ്പൽ ആയിരുന്ന ജോസ് കെ ജെ സംഗമം ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥി പ്രതിനിധിയും അധ്യാപകനുമായ അഗസ്റ്റിൻ അധ്യക്ഷനായി. സന്തോഷ് കീഴ്പ്പാട്ടില്ലം സ്വാഗതവും സുനിത പി നന്ദിയും പറഞ്ഞു. ചടങ്ങിൽ പ്രിൻസിപ്പാൾ ജോസ് കെ ജെ യെ വിദ്യാർത്ഥി പ്രതിനിധികൾ ചേർന്ന് മെമന്റോ നൽകിയും ഷാൾ അണിയിച്ചും ആദരിച്ചു. ഗായകനും ബാച്ചിലെ വിദ്യാർത്ഥിയുമായിരുന്ന ഷിജുവിന്റെ നേതൃത്വത്തിൽ ഗാനവിരുന്നും തുടർന്ന് വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു. നിഷ മോൾ പി കെ ,ജോഷി കുര്യൻ, രാജേഷ്, വിനൂപ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

## Article Content

ഇരിട്ടി: വിശ്വഭാരതി കോളേജ്‌ 1999-2001 ഡിഗ്രി ബാച്ചിന്റെ സംഗമം ഇരിട്ടി ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. അന്നത്തെ കോളേജ് പ്രിൻസിപ്പൽ ആയിരുന്ന ജോസ് കെ ജെ സംഗമം ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥി പ്രതിനിധിയും അധ്യാപകനുമായ അഗസ്റ്റിൻ അധ്യക്ഷനായി. സന്തോഷ് കീഴ്പ്പാട്ടില്ലം സ്വാഗതവും സുനിത പി നന്ദിയും പറഞ്ഞു. ചടങ്ങിൽ പ്രിൻസിപ്പാൾ ജോസ് കെ ജെ യെ വിദ്യാർത്ഥി പ്രതിനിധികൾ ചേർന്ന് മെമന്റോ നൽകിയും ഷാൾ അണിയിച്ചും ആദരിച്ചു. ഗായകനും ബാച്ചിലെ വിദ്യാർത്ഥിയുമായിരുന്ന ഷിജുവിന്റെ നേതൃത്വത്തിൽ ഗാനവിരുന്നും തുടർന്ന് വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു. നിഷ മോൾ പി കെ ,ജോഷി കുര്യൻ, രാജേഷ്, വിനൂപ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/172763/visva-bharati-college-alumni-meet-held-at-iritty-falcon-plaza-auditorium)