തളിപ്പറമ്പ്: കുറുമാത്തൂർ ചിരാത് കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബാലസാഹിത്യ കൃതികളുടെ ചർച്ച സംഘടിപ്പിച്ചു. കുട്ടികളുടെ വായനാനുഭവങ്ങൾ പങ്കുവെയ്ക്കുവാൻ സംഘടിപ്പിച്ച 'ആൽമരത്തണലിൽ' എന്ന പ്രോഗ്രാം സംസ്ഥാന സർക്കാരിൻ്റെ ഉജ്വല ബാല്യം പുരസ്കാര ജേതാവ് കെ.വി. മെസ്ന ഉദ്ഘാടനം ചെയ്തു. ചിരാത് കലാ സാഹിത്യ വേദി പ്രസിഡണ്ട് രാജേഷ് കുറുമാത്തൂർ അധ്യക്ഷത വഹിച്ചു. ചെങ്ങളായി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം. ശോഭന വിശിഷ്ടാതിഥിയായി.
റീജ മുകുന്ദൻ്റെ പേപ്പർ ബോട്ട്, രാജേഷ് കുറുമാത്തൂരിൻ്റെ ആനപ്പാപ്പാൻ, വിനിത രാമചന്ദ്രൻ്റെ മാളുവിൻ്റെ കൂട്ടുകാർ, രമ്യ രതീഷിൻ്റെ വെള്ളാരം കണ്ണുള്ള ചങ്ങാതി എന്നീ ബാലസാഹിത്യ കൃതികളാണ് ചർച്ച ചെയ്തത്. ചടങ്ങിൽ സംസ്ഥാന സ്കൂൾ കലോൽസവത്തിൽ എ ഗ്രേഡ് നേടിയ കെ.വി. മെസ്ന, മുഹമ്മദ് ഷാഹിദ് എന്നീ കുട്ടികളെ അനുമോദിച്ചു.
റീജ മുകുന്ദൻ, വിനിത രാമചന്ദ്രൻ, രമ്യ രതീഷ്, മനോജ് കാട്ടാമ്പള്ളി കെ.വി. ഗംഗാധരൻ, പി.വി. ബാലചന്ദ്രൻ, ആർ.കെ. വീണാ ദേവി, ഇ.എം. ലേഖ, പി.വി. ജയന്തി, ടി. ഷീബ, നൗഷാദ്, കെ.വി. മെസ്മർ, ദിനേശൻ നടാച്ചേരി എന്നിവർ സംസാരിച്ചു.
Chirat Kala Sahitya Vedi