---
title: "#kottiyoor | അപകടത്തിൽ മരണമടഞ്ഞ ഭക്തന്റെ കുടുംബത്തിന് കൊട്ടിയൂർ ദേവസ്വം സഹായധനം നൽകി  "
english_title: "Kottiyoor Devaswom donates ex-gratia to family of devotee who died in accident   "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/182757/kottiyoor-devaswom-donates-ex-gratia-to-family-of-devotee-who-died-in-accident"
published_at: "2024-02-07T18:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c37e1d20d14_kottiyoor.jpg"
keywords: []
---

# #kottiyoor | അപകടത്തിൽ മരണമടഞ്ഞ ഭക്തന്റെ കുടുംബത്തിന് കൊട്ടിയൂർ ദേവസ്വം സഹായധനം നൽകി  

> **Lead Summary:** കൊട്ടിയൂർ: 2023 വർഷത്തെ കൊട്ടിയൂർ വൈശാഖ മഹോത്സവ കാലത്ത് ഇളനീർ കാവുകൾ എഴുന്നള്ളിച്ചു വരുന്നതിനിടയിൽ അപകട മരണം സംഭവിച്ച കുടുംബത്തിന് സഹായധനം നൽകി കൊട്ടിയൂർ ദേവസ്വം. പാപ്പിനിശേരി അരോളിയിലെ പൂവൻകുളത്ത് പോള രാജേഷും മകൻ സംഗീത് രാജുമായിരുന്നു കൊട്ടിയൂരിലേക്കുള്ള യാത്രയ്ക്കിടയിൽ എടയന്നൂരിൽ കുളത്തിൽ മുങ്ങി മരിച്ചത്.

## Article Content

കൊട്ടിയൂർ: 2023 വർഷത്തെ കൊട്ടിയൂർ വൈശാഖ മഹോത്സവ കാലത്ത് ഇളനീർ കാവുകൾ എഴുന്നള്ളിച്ചു വരുന്നതിനിടയിൽ അപകട മരണം സംഭവിച്ച കുടുംബത്തിന് സഹായധനം നൽകി കൊട്ടിയൂർ ദേവസ്വം. പാപ്പിനിശേരി അരോളിയിലെ പൂവൻകുളത്ത് പോള രാജേഷും മകൻ സംഗീത് രാജുമായിരുന്നു കൊട്ടിയൂരിലേക്കുള്ള യാത്രയ്ക്കിടയിൽ എടയന്നൂരിൽ കുളത്തിൽ മുങ്ങി മരിച്ചത്.

കീച്ചേരി സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായിരുന്നു രാജേഷ്. അരോളി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയായിരുന്നു സംഗീത് രാജ്.  കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ. സി. സുബ്രഹ്മണ്യൻ മാസ്റ്റർ രാജേഷിന്റെ ഭാര്യ ഗീതയ്ക്ക് സഹായ ധനം കൈമാറി. ദേവസ്വം ട്രസ്റ്റിമാരായ ടി. നാരായണൻ നായർ, എൻ. പ്രശാന്ത്, എക്സിക്യൂട്ടീവ് ഓഫീസർ ഗോകുൽ, ദേവസ്വം ജീവനക്കാരായ ടി ബിനേഷ്, പി എം. പ്രേകുമാർ, വത്സൻ കടമ്പേരി എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/182757/kottiyoor-devaswom-donates-ex-gratia-to-family-of-devotee-who-died-in-accident)