മാലൂർ : ജനുവരി ഒന്നു മുതൽ ഒറ്റ തവണ പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കണ്ണൂർ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഹരിതകേരള മിഷന്റയും ശുചിത്വമിഷന്റെയും സഹായത്തോടെ നടപ്പിലാക്കുന്ന "പ്ലാസ്‌റ്റിക് ഫ്രീ കണ്ണൂർ" മായി ബന്ധപ്പെട്ട മാലൂർ പഞ്ചായത്ത് വിളിച്ചു ചേർത്ത വ്യാപാരി നേതാക്കളുടെ യോഗം മാലൂർ പഞ്ചായത്ത് ഹാളിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജനാർദ്ദനന്റെ അധ്യക്ഷതയിൽ നടന്നു.
മാലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ഹൈമാവധി യോഗം ഉത്ഘാടനം ചെയ്തു. ജനുവരി ഒന്ന് മുതൽ പഞ്ചായത്തിൽ ഒറ്റ തവണ ഉപയോഗ പ്ലാസ്റ്റിക് വസ്തുക്കളുടെ വില്പനയും ഉപയോഗവും നിരോധിക്കാൻ യോഗം തീരുമാനമെടുത്തു. യോഗത്തിൽ പഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ സ്വാഗതം പറഞ്ഞു.
ഹരിതകേരള മിഷൻ ജില്ലാ ആർ പി നിഷാദ് മണത്തണ വിശദീകരണം നടത്തി.ഹെൽത്ത് ഇൻസ്‌പെക്ടർ സുബിൻ, സ്ഥിരം സമിതി അധ്യക്ഷൻമാർ, വാർഡ് മെമ്പർമാർ, പഞ്ചായത്ത് ഉദ്യോഗസ്ഥർ,വിവിധ വ്യാപാരസംഘടന നേതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു.
Plastic Free Kannur