ചൊക്ലി: ബൈത്തു സക്കാത്ത് ഒരു വർഷം ഒരു വീട് പദ്ധതിയിലുൾപ്പെടുത്തി ഈ വർഷം നിർമ്മിച്ച രണ്ട് വീടുകളുടെ താക്കോൽദാനം കെ മുരളീധരൻ എം.പി നിർവ്വഹിച്ചു. കുറ്റിയിൽ പീടികയിലും മാരാങ്കണ്ടി ലക്ഷം വീട് കോളനിയിലുമാണ് നിർമ്മാണം പൂർത്തീകരിച്ച വീടുകളുടെ താക്കോൽ കൈമാറിയത്. ചടങ്ങിൽ ബൈത്തു സക്കാത്ത് പ്രസിഡണ്ട് കണിയാങ്കണ്ടി മഹമൂദ് ഹാജി അധ്യക്ഷനായി.
ചൊക്ലി പഞ്ചായത്ത് പ്രസിഡന്റ് സി.കെ. രമ്യ, വാർഡ് മെമ്പർമാരായ കെ.പി ഷിനോജ്, വി.പി. ഷീജ, പി. ഖാദർ മാസ്റ്റർ, കെ. മൊയ്തു മാസ്റ്റർ എന്നിവർ സംസാരിച്ചു. ബൈത്തു സക്കാത്ത് കെ. അസീസ് മാസ്റ്റർ സ്വാഗതവും അഷ്റഫ് മാസ്റ്റർ നന്ദിയും പറഞ്ഞു.
'Baytu Zakat One Year One House'