ഹൈറിച്ച്‌ സാമ്പത്തിക തട്ടിപ്പ്: ഈ മാസം 19 ന് ഇഡിക്ക് മുന്നില്‍ ഹാജരാകാമെന്ന് പ്രതികള്‍

ഹൈറിച്ച്‌ സാമ്പത്തിക തട്ടിപ്പ്: ഈ മാസം 19 ന് ഇഡിക്ക് മുന്നില്‍ ഹാജരാകാമെന്ന് പ്രതികള്‍
Feb 12, 2024 07:26 PM | By shivesh

കൊച്ചി: ഹൈറിച്ച്‌ സാമ്ബത്തിക തട്ടിപ്പുകേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികള്‍ ഈ മാസം 19 ന് ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നില്‍ ഹാജരാകാമെന്ന് കോടതിയെ അറിയിച്ചു. മണി ചെയിന്‍ തട്ടിപ്പിലൂടെ 1,693 കോടി രൂപ തട്ടിയെടുത്തെന്ന കേസിലെ പ്രതികളായ ഹൈ റിച്ച്‌ കമ്ബനി ഉടമകളായ കെ ഡി പ്രതാപന്‍, ഭാര്യ ശ്രീന എന്നിവരാണ് ഇക്കാര്യം അഭിഭാഷകന്‍ മുഖേന കോടതിയെ അറിയിച്ചത്. 

പ്രതികള്‍ക്ക് കീഴടങ്ങിക്കൂടേയെന്നും, ഇഡി അന്വേഷണത്തോട് സഹകരിച്ചുകൂടേയെന്നും കഴിഞ്ഞദിവസം കോടതി ചോദിച്ചിരുന്നു. കോടിക്കണക്കിന് രൂപ ഹവാല ഇടപാടിലൂടെ വിദേശത്തേക്ക് കടത്തിയ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് ഇഡി കോടതിയില്‍ ആവശ്യപ്പെട്ടു.

അന്വേഷണത്തിന്റെ ഭാഗമായി ഇഡി തൃശൂരിലെ വസതിയില്‍ റെയ്ഡിന് എത്തുന്ന വിവരം അറിഞ്ഞാണ് ഇരുവരും ഒളിവില്‍ പോയത്. ഇരുവരും സ്ഥിരം സാമ്ബത്തിക കുറ്റവാളികളാണെന്ന് ഇഡി വിചാരണക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു. പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ടാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡപ്യൂട്ടി ഡയറക്ടര്‍ പ്രശാന്ത് കുമാര്‍, സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എം.ജെ. സന്തോഷ് എന്നിവര്‍ സമാനസ്വഭാവമുള്ള 19 കേസുകളില്‍ കൂടി ഇവര്‍ പ്രതികളാണെന്ന വിവരം കോടതിയെ അറിയിച്ചത്. ഇതില്‍ 3 കേസുകളില്‍ വിചാരണ പൂര്‍ത്തിയാക്കി പ്രതികളെ കോടതി ശിക്ഷിച്ചിട്ടുണ്ട്. ഇതോടെ കേസില്‍ വാദം പറയാന്‍ പ്രതിഭാഗം കൂടുതല്‍ സാവകാശം തേടിയിരുന്നു.

1630 കോടിയോളം രൂപ ഹൈറിച്ച്‌ ഉടമകളായ പ്രതാപനും ഭാര്യയും ശ്രീനയും തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. 126 കോടി രൂപയുടെ നികുതിവെട്ടിപ്പ് നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ ബിസിനസ് എന്ന പേരില്‍ വലിയ തുകകള്‍ വാഗ്ദാനം നല്‍കി മണി ചെയിന്‍ തട്ടിപ്പ്, കുഴല്‍ പണം തട്ടിപ്പ്, ക്രിപ്റ്റോ കറന്‍സി തട്ടിപ്പ് തുടങ്ങിയ നിയമവിരുദ്ധ ഇടപാടുകള്‍ നടത്തിയെന്നാണ് കണ്ടെത്തല്‍.

Hirich ed

Next TV

Related Stories
വൈദ്യുതി മുടങ്ങും

Sep 8, 2024 05:54 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
ഇരിട്ടിയിൽ സഖറിയാസ് മിഷന്റെ ആഭിമുഖ്യത്തിൽ അഖണ്ഡ ജപമാലയും റാലിയും

Sep 7, 2024 11:00 PM

ഇരിട്ടിയിൽ സഖറിയാസ് മിഷന്റെ ആഭിമുഖ്യത്തിൽ അഖണ്ഡ ജപമാലയും റാലിയും

ഇരിട്ടിയിൽ സഖറിയാസ് മിഷന്റെ ആഭിമുഖ്യത്തിൽ അഖണ്ഡ ജപമാലയും...

Read More >>
പയ്യന്നൂർ ഗവ.റസിഡൻഷ്യൽ വനിത പോളിടെക്നിക്ക് ഡിപ്ലോമ സ്പോട്ട് പ്രവേശനം

Sep 7, 2024 10:55 PM

പയ്യന്നൂർ ഗവ.റസിഡൻഷ്യൽ വനിത പോളിടെക്നിക്ക് ഡിപ്ലോമ സ്പോട്ട് പ്രവേശനം

പയ്യന്നൂർ ഗവ.റസിഡൻഷ്യൽ വനിത പോളിടെക്നിക്ക് ഡിപ്ലോമ സ്പോട്ട്...

Read More >>
കേളകം ശാന്തിഗിരിയിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസ് നിർത്തലാക്കിയിട്ട് മാസങ്ങൾ: പുനരാരംഭിക്കാത്തതിൽ ജന രോഷം

Sep 7, 2024 10:28 PM

കേളകം ശാന്തിഗിരിയിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസ് നിർത്തലാക്കിയിട്ട് മാസങ്ങൾ: പുനരാരംഭിക്കാത്തതിൽ ജന രോഷം

കേളകം ശാന്തിഗിരിയിലേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസ് നിർത്തലാക്കിയിട്ട് മാസങ്ങൾ: പുനരാരംഭിക്കാത്തതിൽ ജന രോഷം...

Read More >>
മടപ്പുരച്ചാൽ വേളാങ്കണ്ണിമാതാ ദേവാലയത്തിൽ വിശുദ്ധകുർബാനയും, വചനസന്ദേശവും നടന്നു

Sep 7, 2024 10:14 PM

മടപ്പുരച്ചാൽ വേളാങ്കണ്ണിമാതാ ദേവാലയത്തിൽ വിശുദ്ധകുർബാനയും, വചനസന്ദേശവും നടന്നു

മടപ്പുരച്ചാൽ വേളാങ്കണ്ണിമാതാ ദേവാലയത്തിൽ വിശുദ്ധകുർബാനയും, വചനസന്ദേശവും...

Read More >>
നടൻ വിനായകൻ ഹൈദരാബാദിൽ പൊലീസ് കസ്റ്റഡിയിൽ

Sep 7, 2024 10:04 PM

നടൻ വിനായകൻ ഹൈദരാബാദിൽ പൊലീസ് കസ്റ്റഡിയിൽ

നടൻ വിനായകൻ ഹൈദരാബാദിൽ പൊലീസ്...

Read More >>
Top Stories