കുന്നോത്ത്: കാലഹരണപ്പെട്ട വന നിയമങ്ങളും ടെലിഗ്രാഫ് നിയമങ്ങളും പൊളിച്ചെഴുതണമെന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഡോ.ഫിലിപ്പ് കവിയിൽ പറഞ്ഞു. കുന്നോത്ത് നടന്ന കത്തോലിക്കാ കോൺഗ്രസ് ഫൊറോന നേതൃത്വ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫൊറോന പ്രസിഡൻറ് മാത്യു വള്ളോംകോട്ട് അധ്യക്ഷനായിരുന്നു. അതിരൂപത പ്രൊക്യുറേറ്റർ റവ. ഡോ. ജോജി കാക്കരമറ്റം മുഖ്യപ്രഭാഷണം നടത്തി . യോഗത്തിൽ ഫൊറോന വികാരി ഫാ.അഗസ്റ്റിൻ പാണ്ഡ്യാ മാക്കൽ. അതിരൂപതാ ജനറൽ സെക്രട്ടറി ബെന്നി പുതിയാംമ്പുറം ഫൊറോന വൈസ് പ്രസിഡൻറ് ജോസ് തടത്തിൽ, ഫൊറോന ഡയറക്ടർ ഫാ. ജോസഫ് തേനം മാക്കൽ, അഡ്വ.ഷീജ സെബാസ്റ്റ്യൻ, അൽഫോൻസ് കളപ്പുര, ഷിബു കുന്നപ്പള്ളി, മിനി മംഗലത്തിൽ , ബിന്നി കൂട്ടുമല ,റോബർട്ട് പാട്ടത്തറ, ജോണി ഒറ്റപ്ലാക്കൽ, ഷാജു ഇടശ്ശേരി, ബേബി കാശാംകാട്ടിൽ, സണ്ണി നെച്ച്യാട്ട്, ജോൺസൺ അണിയറ, ലിസി വയലാമണ്ണിൽ,വിൽസൺ കുറുപ്പുംപറമ്പിൽ, ജിമ്മി സി ജോൺ, റ്റിസി മണികൊമ്പേൽ തുടങ്ങിയവർ പ്രസംഗിച്ചു .
Forest laws should be rewritten: Rev. Dr. Philip in the poet.