---
title: "പുറവയൽ ഗവ. എൽ പി സ്കൂൾ ചുറ്റുമതിലും കമാനവും ഗേറ്റും ഉദ്ഘാടനം ചെയ്തു"
english_title: "Ulikkal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/186346/ulikkal"
published_at: "2024-02-22T06:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d69f845b682_IMG-20240222-WA0003.jpg"
keywords: []
---

# പുറവയൽ ഗവ. എൽ പി സ്കൂൾ ചുറ്റുമതിലും കമാനവും ഗേറ്റും ഉദ്ഘാടനം ചെയ്തു

> **Lead Summary:**  **ഉളിക്കൽ** : കെ.സി.ജോസഫ് എംഎൽഎയുടെ ആസ്തിവികസന പദ്ധതിയിൽ ഉൾപ്പെടുത്തി 21.25 ലക്ഷം രൂപചിലവിൽ നിർമ്മിച്ച പുറവയൽ ഗവ. എൽ പി സ്കൂൾ ചുറ്റുമതിലും കമാനവും ഗേറ്റും ഉദ്ഘാടനം സജീവ് ജോസഫ് എംഎൽഎ നിർവഹിച്ചു . ഇതോടെ വർഷങ്ങളായുള്ളസ്കൂൾ അധികൃതരുടെ സ്വപ്നമാണ് യാഥാർത്ഥ്യമായത്. സ്കൂൾ സുവർണ്ണ ജൂബിലി സ്മാരകമായി ആണ് ചുറ്റുമതിലും കമാനവും ഗേറ്റും നിർമ്മിച്ചിരിക്കുന്നത് .

## Article Content

 **ഉളിക്കൽ** : കെ.സി.ജോസഫ് എംഎൽഎയുടെ ആസ്തിവികസന പദ്ധതിയിൽ ഉൾപ്പെടുത്തി 21.25 ലക്ഷം രൂപചിലവിൽ നിർമ്മിച്ച പുറവയൽ ഗവ. എൽ പി സ്കൂൾ ചുറ്റുമതിലും കമാനവും ഗേറ്റും ഉദ്ഘാടനം സജീവ് ജോസഫ് എംഎൽഎ നിർവഹിച്ചു . ഇതോടെ വർഷങ്ങളായുള്ളസ്കൂൾ അധികൃതരുടെ സ്വപ്നമാണ് യാഥാർത്ഥ്യമായത്. സ്കൂൾ സുവർണ്ണ ജൂബിലി സ്മാരകമായി ആണ് ചുറ്റുമതിലും കമാനവും ഗേറ്റും നിർമ്മിച്ചിരിക്കുന്നത് .

ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.സി. ഷാജി അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഒ.എസ്.ലിസി,ബ്ലോക്ക് പഞ്ചായത്ത് അംഗം ചാക്കോ പാലക്കലോടി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സമീറപള്ളിപ്പാത്ത്, വാർഡ് മെമ്പർ രതി ഭായിഗോവിന്ദൻ, പിടിഎ പ്രസിഡണ്ട് സിജു ഒറ്റപ്ലാക്കൽ,മദർ പി ടി എ പ്രസിഡണ്ട് ലിജിന, വികസനസമിതി ചെയർമാൻ അഗസ്റ്റിൻവേങ്ങക്കുന്നേൽ,ഹെഡ്മാസ്റ്റർ കെ.വി. മനോജ്, വികസന സമിതി വൈസ് ചെയർമാൻ കെ.വി. ഷാജി,ദാവൂദ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/186346/ulikkal)