---
title: "#athikkandamtemple  | അത്തിക്കണ്ടം ഭഗവതി ക്ഷേത്രത്തിൽ തിറ മഹോത്സവം "
english_title: "athikkandam temple manatahana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/186435/athikkandam-temple-manatahana"
published_at: "2024-02-22T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65d6f6a9c9de3_WhatsApp_Image_2024-02-22_at_12.52.11_PM.jpeg"
keywords: []
---

# #athikkandamtemple  | അത്തിക്കണ്ടം ഭഗവതി ക്ഷേത്രത്തിൽ തിറ മഹോത്സവം 

> **Lead Summary:** **മണത്തണ:** മണത്തണ ആയോത്തുംചാൽ അത്തിക്കണ്ടം ഭഗവതി ക്ഷേത്രത്തിൽ തിറ മഹോത്സവത്തിന്റെ ഭാഗമായി സാംസ്കാരിക സമ്മേളനം നടന്നു. കൂത്തുപറമ്പ് മുൻസിഫ് മജിസ്ട്രേറ്റ് ആതിര നായർ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. അത്തിക്കണ്ടം ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി എസ് സുജിത്ത് അധ്യക്ഷത വഹിച്ചു. കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ ചടങ്ങിൽ മുഖ്യ അതിഥിയായി.

## Article Content

**മണത്തണ:** മണത്തണ ആയോത്തുംചാൽ അത്തിക്കണ്ടം ഭഗവതി ക്ഷേത്രത്തിൽ തിറ മഹോത്സവത്തിന്റെ ഭാഗമായി സാംസ്കാരിക സമ്മേളനം നടന്നു. കൂത്തുപറമ്പ് മുൻസിഫ് മജിസ്ട്രേറ്റ് ആതിര നായർ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. അത്തിക്കണ്ടം ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി എസ് സുജിത്ത് അധ്യക്ഷത വഹിച്ചു. കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ ചടങ്ങിൽ മുഖ്യ അതിഥിയായി.

കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ വി ഗീത ചടങ്ങിന് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വാർഡ് മെമ്പർമാരായ ജോജൻ എടത്താഴെ, യു വി അനിൽകുമാർ, ബേബി സോജാ, ചാണപ്പാറ ദേവീക്ഷേത്രം പ്രസിഡന്റ് തിട്ടയിൽ നാരായണൻ നായർ, സജേഷ് നാമത്ത്, തുടങ്ങി നിരവധി പേർ സംസാരിച്ചു. ഇന്ന് രാത്രി ചാണപ്പാറ ദേവി ക്ഷേത്രത്തിൽ നിന്നും ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ നിന്നും താലപ്പൊലിയും അടിയറ കലശ ഘോഷയാത്രയും നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/186435/athikkandam-temple-manatahana)