---
title: "കാട്ടാന ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/187626/dead"
published_at: "2024-02-26T23:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dcce3366741_n58665800417089689984064ffef06a40322ae61668fb4a3e16aa4c47975207ae3e7941d0fee471824ddebb.jpg"
keywords: []
---

# കാട്ടാന ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം

> **Lead Summary:** **മൂന്നാർ: **കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. ഇന്ന് രാത്രിയിലുണ്ടായ ആക്രണത്തില്‍ ഇടുക്കി കന്നിമല എസ്റ്റേറ്റ് സ്വദേശി സുരേഷ് കുമാറാണ് മരിച്ചത്. ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുകയായിരുന്ന കുടുംബത്തിനു നേരേ കാട്ടാന ആക്രമണം നടത്തുകയായിരുന്നു. ഓട്ടോയിലുണ്ടായിരുന്ന മറ്റ് രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

## Article Content

**മൂന്നാർ: **കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. ഇന്ന് രാത്രിയിലുണ്ടായ ആക്രണത്തില്‍ ഇടുക്കി കന്നിമല എസ്റ്റേറ്റ് സ്വദേശി സുരേഷ് കുമാറാണ് മരിച്ചത്. ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുകയായിരുന്ന കുടുംബത്തിനു നേരേ കാട്ടാന ആക്രമണം നടത്തുകയായിരുന്നു. ഓട്ടോയിലുണ്ടായിരുന്ന മറ്റ് രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഓട്ടോറിക്ഷയിലുണ്ടായിരുന്ന സുരേഷിന്‍റെ കുട്ടി പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

രാവിലെ ഈ പ്രദേശത്ത് വാഹനങ്ങള്‍ക്ക് നേരെ പടയപ്പയെന്ന കാട്ടാന ആക്രമണം നടത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/187626/dead)