---
title: "മധ്യവയസ്കൻ പാറക്കുളത്തില്‍ മരിച്ചനിലയില്‍"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/188443/dead"
published_at: "2024-02-29T22:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e0b812c66ea_n587591942170922592055702912f71a699be24a70e6eedf508d6310f32a81c9bab7ad0cc38f29ab0577bc2.jpg"
keywords: []
---

# മധ്യവയസ്കൻ പാറക്കുളത്തില്‍ മരിച്ചനിലയില്‍

> **Lead Summary:** **തിരുവനന്തപുരം: **കോവളത്ത് മധ്യവയസ്‌കനെ പാറക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോവളം കെഎസ് റോഡ് സിയോണ്‍കുന്നില്‍ ജസ്റ്റിന്‍രാജ് നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കെഎസ് റോഡിലെ പാറക്കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. 

## Article Content

**തിരുവനന്തപുരം: **കോവളത്ത് മധ്യവയസ്‌കനെ പാറക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോവളം കെഎസ് റോഡ് സിയോണ്‍കുന്നില്‍ ജസ്റ്റിന്‍രാജ് നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കെഎസ് റോഡിലെ പാറക്കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. 

ഇയാള്‍ വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ബുധനാഴ്ച ആശുപത്രിയില്‍ പോകുകയാണെന്ന് പറഞ്ഞ് പോയ ഇയാള്‍ രാത്രി വൈകിയും തിരിച്ചെത്തിയിരുന്നില്ല. 

തുടർന്ന് നടത്തിയ പരിശോധനയില്‍ പാറക്കുളത്തിന് സമീപം ജോലിചെയ്യുന്ന നിർമാണ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. പിന്നീട് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് മൃതദേഹം കരയ്ക്കെത്തിച്ചത്. തുടർനടപടികള്‍ക്കായി മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/188443/dead)