തളിപ്പറമ്പ്: മഴൂർ ധർമ്മീ കുളങ്ങര ബലഭദ്രസ്വാമി ക്ഷേത്രം ഉത്സവാഘോഷത്തിൻ്റെ ഭാഗമായുള്ള ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് ഇന്ന് സമാപനമാകും. ഫെബ്രവരി 27 മുതൽ മാർച്ച് ആറ് വരെയാണ് ഉത്സവം നടക്കുന്നത്. ബ്രഹ്മശ്രീ പെരികമന ശ്രീനാഥ് നമ്പൂതിരിയാണ് യജ്ഞാചാര്യൻ. ഉത്സവത്തിൻ്റെ ഭാഗമായി ക്ഷേത്രം മാതൃസമിതിയുടെ നേതൃത്വത്തിൽ ഞായറാഴ്ച രാത്രി തിരുവാതിര അരങ്ങേറി.
മാർച്ച് 6 ന് രാവിലെ പുതുക്കുടി ഇല്ലം വക കളഭാഭിഷേകം, വൈകീട്ട് സമൂഹാരാധന, രാത്രി 8 മണിക്ക് ഗാനമേള, രാത്രി 12 മണിക്ക് ബലഭദ്ര സ്വാമിയുടെ തൃച്ചംബരത്തേക്കുളള എഴുന്നള്ളത്ത് എന്നിവ നടക്കും. ഉത്സവത്തിൻ്റെ ഭാഗമായി നിരവധി പേരാണ് ദിനം പ്രതി ക്ഷേത്രത്തിൽ എത്തുന്നത്.
Bhagavata Saptaha Yajnam