---
title: "അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ മൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്ക് സാധ്യത"
english_title: "Rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/195404/rain"
published_at: "2024-03-29T18:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6606b92943dd7_download_(76).jpeg"
keywords: []
---

# അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ മൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്ക് സാധ്യത

> **Lead Summary:** **തിരുവനന്തപുരം** : അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ മൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മിതമായ മഴയ്ക്ക് ഒപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാനും സാധ്യതയുണ്ടെന്ന് അറിയിപ്പിൽ പറയുന്നു.

## Article Content

**തിരുവനന്തപുരം** : അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ മൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മിതമായ മഴയ്ക്ക് ഒപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാനും സാധ്യതയുണ്ടെന്ന് അറിയിപ്പിൽ പറയുന്നു.

 തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഈ മഴ സാധ്യത നിലനിൽക്കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം, കൊല്ലം, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ചില പ്രദേശങ്ങളിൽ മഴ ലഭിച്ചിരുന്നു. തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള ജില്ലകളിൽ ചെറിയ മഴയ്ക്ക് സാധ്യത അറിയിച്ചുകൊണ്ട് ഉച്ചയ്ക്ക് തന്നെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിപ്പ് നൽകിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/195404/rain)